ആമസോണ്‍ സ്ഥാപകനും അമേരിക്കന്‍ ശതകോടീശ്വരനുമായ ജെഫ് ബെസോസും പ്രതിശ്രുതവധു ലോറന്‍ സാഞ്ചെസും തമ്മിലുള്ള വിവാഹം ഇറ്റലിയിലെ വെനീസില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. കൃത്യമായ തീയതി പുറത്തെത്തിയിട്ടില്ലെങ്കിലും ജൂണ്‍ മാസത്തിലായിരിക്കും വിവാഹം നടക്കുകയെന്ന് പേജ് സിക്‌സിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 മേയ്മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.
വിവാഹത്തിനുള്ള അതിഥികള്‍ക്ക് ക്ഷണക്കത്തുകള്‍ അയച്ചുതുടങ്ങിക്കഴിഞ്ഞു. ജെഫിന്റെ, അഞ്ഞൂറുമില്യണ്‍ ഡോളർ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്തായിരിക്കും വിവാഹം. ജെഫ്, ലോറനെ പ്രൊപോസ് ചെയ്തതും വിവാഹനിശ്ചയ പാര്‍ട്ടി നടന്നതും ഇതേയിടത്താണ്. ഇവിടെവെച്ചുതന്നെ വിവാഹവും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സാങ്കേതിക രംഗത്തുനിന്നും സിനിമാ-വ്യാപാര മേഖലയില്‍നിന്നുമുള്ള അതികായന്മാര്‍ വിവാഹത്തില്‍ പങ്കെടുത്തേക്കും.
2023 ഓഗസ്റ്റില്‍ നടന്ന ജെഫ്-ലോറന്‍ വിവാഹനിശ്ചയത്തില്‍ മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, സെലിബ്രിറ്റികളായ ഓപ്ര വിന്‍ഫ്രി, ക്രിസ് ജെന്നര്‍, സല്‍മ ഹയേക്, റോബര്‍ട്ട് പാറ്റിന്‍സണ്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തിരുന്നു. 2018-ലാണ് ജെഫും ലോറനും ഡേറ്റിങ് ആരംഭിച്ചത്. ഒരുകൊല്ലത്തിനു ശേഷം 2019-ലാണ് ഇവര്‍ ബന്ധം പരസ്യമാക്കിയത്.
Content Highlights: jeff bezoz lauren sanchez marriage to take place in italy
Published: 24 Mar 2025, 09:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented