ജാപ്പനീസ് സഞ്ചാരിയുടെ പോസ്റ്റിൽ നിരവധി പേരാണ് കമന്റുകളിട്ടത്

ലോകത്തെ ഏത് മെട്രോ ട്രെയിൻ സംവിധാനങ്ങളോടും കിടപിടിക്കുന്നതാണ് ഇന്ത്യയിലെ വൻകിട നഗരങ്ങളിലെ മെട്രോകൾ. ഇന്ത്യ സന്ദർശിച്ച പല വിദേശികളും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ചെന്നൈ മെട്രോയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിദേശി. ജപ്പാനിൽ നിന്നുള്ള വിനോദസഞ്ചാരിയാണ് ഇക്കാര്യം പറഞ്ഞത്. സാമൂഹികമാധ്യമമായ എക്‌സിലാണ് @Hiro_bkp48 എന്ന യൂസർനെയിമുള്ള സഞ്ചാരി ഇക്കാര്യം പറഞ്ഞത്. ജാപ്പനീസ് ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
'ദീർഘദൂര ബസ് ടെർമിനലിലേക്ക് പോകാനായി മെട്രോയിൽ കയറിയതാണ്. പ്ലാറ്റ്‌ഫോമുകളിൽ സ്‌ക്രീൻ ഡോറുകൾ (ട്രെയിൻ വരുമ്പോൾ മാത്രം പ്ലാറ്റ്‌ഫോമിലേക്ക് കടക്കാൻ അനുവദിക്കുന്ന വാതിലുകൾ) ഉണ്ട്. എ.സി നന്നായി പ്രവർത്തിക്കുന്നു. ഇവിടെയുള്ള സൗകര്യങ്ങളെല്ലാം ന്യൂയോർക്ക് സബ്‌വേയിലുള്ളതിനേക്കാൾ മികച്ചതാണ്.' -ജാപ്പനീസ് സഞ്ചാരി കുറിച്ചു. പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ഒരു ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിരുന്നു.
കുറഞ്ഞ സമയം കൊണ്ട് പോസ്റ്റ് വൈറലായി. ഇതുവരെ 41,000-ത്തിലേറെ പേരാണ് പോസ്റ്റ് കണ്ടത്. നിരവധി പേരാണ് ജാപ്പനീസ് വിനോദസഞ്ചാരിയുടെ ചെന്നൈ മെട്രോ പോസ്റ്റിനോട് പ്രതികരിച്ച് കമന്റുകളിട്ടത്.
'ചെന്നൈ മെട്രോ വളരെ മികച്ചതാണ്. 2017 മുതൽ ഞാൻ അതിൽ യാത്ര ചെയ്യുന്നു' എന്നാണ് ഒരാൾ കമന്റിട്ടത്. 'പലപ്പോഴും ആളുകൾ ബെംഗളൂരുവിനേയും ഹൈദരാബാദിനേയും പുകഴ്ത്തി സംസാരിക്കുന്നു. എന്നാൽ യഥാർഥ നഗരമായ ചെന്നൈയിലെത്തുന്നത് വരെയേ ഈ അഭിപ്രായം അവർക്കുണ്ടാകൂ' എന്ന് മറ്റൊരാൾ കുറിച്ചു. 'ചെന്നൈ മെട്രോ റെയിൽ (സിഎംആർഎൽ) ആണ് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും പലിപാലിക്കപ്പെടുന്നതുമായ മെട്രോ ശൃംഖല. ഇത് നിർമിക്കാൻ പണം വായ്പ്പ നൽകിയത് ജപ്പാനാണ്. സാങ്കേതിക സഹായവും ട്രെയിനുകളും ഫ്രാൻസിലെ അൽസ്റ്റോമിൽ നിന്നുമാണ്' എന്ന് മറ്റൊരാൾ കുറിച്ചു.
ഇക്കഴിഞ്ഞ ഏപ്രിലിൽ മാത്രം 90.18 ലക്ഷം പേരാണ് ചെന്നൈ മെട്രോയിൽ യാത്ര ചെയ്തത്. ഏറ്റവും കൂടുതൽ പേർ ഒറ്റദിവസം യാത്ര ചെയ്തതും ഏപ്രിലിൽ തന്നെയായിരുന്നു - 3,65,807. 2025 ജൂലായിലും സെപ്റ്റംബറിലും യാത്രക്കാരുടെ എണ്ണം ഒരുകോടി കഴിഞ്ഞു. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
Content Highlights: A Japanese tourist using the X handle @Hiro_bkp48 has gone viral after highly praising the Chennai Metro system, comparing it favorably to the New York City Subway. Sharing a picture from the platform, the traveler lauded the metro's seamless air conditioning and automated platform screen doors, stating the facilities are far superior to New York's transit network. The post sparked immense pride online, with users pointing out Chennai Metro's cleanliness and its collaborative funding ties with Japan.
Published: 26 May 2026, 09:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented