
ബോളിവുഡ് താരം ജാന്‍വി കപൂര്‍ കഴിഞ്ഞ മാര്‍ച്ച് ആറിന് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. തന്റെ 27-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ജാന്‍വി തിരക്കുകള്‍ മാറ്റിവെച്ച് തിരുപ്പതിയിലെത്തിയത്. കാമുകന്‍ ശിഖര്‍ പഹാരിയയും സുഹൃത്ത് ഒറി അവത്രാമണിയും ജാന്‍വിക്കൊപ്പമുണ്ടായിരുന്നു.
ഇപ്പോഴിതാ ഈ തിരുപ്പതി ദര്‍ശനത്തിന്റെ വീഡിയോ ഒറി തന്റെ യുട്യൂബ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുകയാണ്. 3550 പടിക്കെട്ടുകള്‍ കയറി മൂന്നുപേരും മുകളിലെത്തുന്നത് വീഡിയോയില്‍ കാണാം. മുട്ടുകുത്തിയാണ് മൂന്നുപേരും അവസാന പടിക്കെട്ടുകള്‍ കയറിയത്. മുകളിലെത്താന്‍ നാല് മണിക്കൂറെടുത്തെന്നും ഒറി വീഡിയോയില്‍ പറയുന്നുണ്ട്.
ഇളം പിങ്ക് നിറത്തിലുള്ള കുര്‍ത്തയും വെള്ള പാന്റ്‌സും ധരിച്ചാണ് ജാന്‍വി ക്ഷേത്രത്തിലെത്തിയത്. തൊട്ടടുത്ത ദിവസം ദാവണി ധരിച്ചാണ് ജാന്‍വി ക്ഷേത്ര ദര്‍ശനം നടത്തിയത്. ഒറിയും ശിഖറും മുണ്ടും മേല്‍മുണ്ടുമാണ് ധരിച്ചത്.
ക്ഷേത്രദര്‍ശനത്തിന് ശേഷം തിരിച്ചുപോകുന്ന വഴിയില്‍ വിമാനത്തില്‍വെച്ച് കേക്ക് മുറിച്ച് ജാന്‍വിയുടെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു. ഇതും ഒറി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമ്മ ശ്രീദേവിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ തിരുപ്പതിയില്‍ നിരവധി തവണ ജാന്‍വി ദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
Content Highlights: janhvi kapoor boyfriend shikhar pahariya and orry climb tirupati balaji temple on knees
Published: 24 Mar 2024, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented