പ്രശസ്തിയുടെയും പണത്തിന്റേയും ആഡംബരത്തിന്റേയും ലോകമാണ് ബോളിവുഡ് താരങ്ങളുടെ ജീവിതം. കോടികളുടെ ബാങ്ക് ബാലന്‍സും ആഡംബര ജീവിതവും ഫാഷനുമെല്ലാം അവരില്‍ ഓരോരുത്തരുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. പരസ്യങ്ങളിലൂടെയും സിനിമകളിലൂടെയും കോടികളാണ് അവര്‍ സ്വന്തമാക്കുന്നത്. 

To advertise here,

ഇങ്ങനെ നേടുന്ന പണം വിവിധ രീതിയിലാണ് ഓരോരുത്തരും ചെലവാക്കാറ്. ഇന്ത്യയിലും പുറത്തുമായി ആഡംബര വാഹനങ്ങളും ബംഗ്ലാവുകളും അവര്‍ക്ക് സ്വന്തമായുണ്ട്. ഒരു സാധാരണക്കാരന് പറ്റാത്ത പലതും അവര്‍ സ്വന്തമാക്കാറുണ്ട്. ഇവിടെയിതാ ശ്രീലങ്കയില്‍ ഒരു ദ്വീപ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ഒരു ബോളിവുഡ് നടി. 

അത് പക്ഷെ മുന്‍നിരയിലുള്ള ദീപിക പദുകോണോ ഐശ്വര്യ റായിയോ ആലിയ ബട്ടോ അല്ല. ഹോളിവുഡില്‍ പോലും സാന്നിധ്യ മറിയിച്ച പ്രിയങ്ക ചോപ്രയുമല്ല. ശ്രീലങ്കന്‍ വംശജയായ ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് ആണ് ആ താരം. ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ അച്ഛന്‍ ശ്രീലങ്കക്കാരനും അമ്മ മലേഷ്യക്കാരിയുമാണ്.

placeholder
Photo:  Instagram.Jacqueline Fernandez

റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍, 2012-ലാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസ് ശ്രീലങ്കയിലെ 3.5 കോടി രൂപ വിലയുള്ള  ഒരു സ്വകാര്യ ദ്വീപ് സ്വന്തമാക്കിയത്. നാല് ഏക്കറുള്ള ഈ ദ്വീപ് ശ്രീലങ്കയുടെ തെക്കന്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപിനടുത്താണിത്. ഇവിടെ ഒരു വില്ല നിര്‍മിക്കുന്നത് ജാക്വലിന്റെ സ്വപ്‌നമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുംബൈയില്‍ ഒരു 5 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റും ജാക്വലിന് സ്വന്തമായുണ്ട്. 

2009- ല്‍ അലാദിന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ജാക്വലിന്‍ ഫെര്‍ണാണ്ടസ് ഹൗസ്ഫുള്‍, മര്‍ഡര്‍ 2, കിക്ക്, റേസ് 2 ഉള്‍പ്പടെ 30 ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സര്‍ക്കസ് ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വെല്‍ക്കം ടു ജി ജംഗിള്‍, ഹൗസ് ഫുള്‍ 5 എന്നിവയാണ് ജാക്വലിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.