
കോമള്‍ പാണ്ഡെ പാര്‍ട്ണര്‍ക്കൊപ്പം/ കോമള്‍ പാണ്ഡെ | Photo: instagram/ komal pandey
ജീവിതപങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നവരാണെങ്കിലും സ്വന്തമായി ഒരു ഇടം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. വീട്ടില്‍ ഭാര്യക്കും ഭര്‍ത്താവിനുമായി ഒരു കിടപ്പുമുറി എന്ന സങ്കല്പം മാറി രണ്ടുപേര്‍ക്കും സ്വന്തമായി വെവ്വേറെ മുറികള്‍ കൂടി വേണമെന്നതാണ് ഇപ്പോഴത്തെ കാഴ്ച്ചപ്പാട്. ഫാഷന്‍ ഇന്‍ഫ്ളുവന്‍സറായ കോമള്‍ പാണ്ഡെ ഇതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു.
വീട്ടില്‍ പാര്‍ട്ണര്‍ക്കും തനിക്കും വെവ്വേറെ കിടപ്പുമുറികള്‍ ഉണ്ടെന്നും ഒന്നിച്ച് സമയം ചെലവഴിക്കാനായി ഒരു മുറിയും തനിച്ച് സമയം ചെലവഴിക്കാനായി സ്വന്തമായി മുറികളും ഉണ്ടെന്ന് കോമള്‍ പറയുന്നു. ഒന്നിച്ച് ജീവിക്കുമ്പോഴും പേഴ്സണല്‍ സ്പേസ് ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
'വീട്ടില്‍ ഞങ്ങള്‍ക്ക് വ്യത്യസ്തമായ മുറികളുണ്ട്. അതിലൊന്ന് എന്റെ കിടപ്പുമുറിയാണ്. ഒന്ന് അവന്റേയും. ഞങ്ങള്‍ രണ്ട് പേര്‍ക്കും സ്വന്തം സ്പേസ് ഇഷ്ടമാണ്. അതിനെ വിലമതിക്കുകയും ചെയ്യുന്നു. ഒരു ദിവസത്തിന്റെ അവസാനം ഞങ്ങള്‍ ഒന്നിച്ച് ഒരു റൂമിലാണ് എത്തുക. ഒന്നിച്ച് ഉറങ്ങുകയും ചെയ്യും. പക്ഷേ ദിവസം മുഴുവന്‍ രണ്ട് പേരും ഒരു മുറിയില്‍ തന്നെ ചെലവഴിക്കേണ്ടതില്ലല്ലോ. ഞങ്ങള്‍ രണ്ടുപേരും ക്രിയേറ്റീവായി കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്പേസ് ആവശ്യമാണ്.
വര്‍ക്ക് കഴിഞ്ഞ് സമാധാനത്തോടെ ഇരിക്കാനും നമ്മുടേതായ രീതിയില്‍ ചിന്തിക്കാനും കാര്യങ്ങള്‍ ചെയ്യാനുമെല്ലാം സ്വന്തമായി ഒരു മുറി കൂടിയേ തീരൂ. ബന്ധത്തില്‍ പ്രശ്നങ്ങളുള്ളതുകൊണ്ടല്ല ഞങ്ങള്‍ വ്യത്യസ്തമായ മുറികള്‍ ഉപയോഗിക്കുന്നത്. മറിച്ച് സ്വന്തമായി സമയം ചെലവഴിക്കാനും ഒറ്റയ്ക്ക് ഇരിക്കാനും ആഗ്രഹിക്കുന്നതുകൊണ്ടും അതിനെ വിലമതിക്കുന്നതുകൊണ്ടുമാണ്.'-കോമള്‍ പാണ്ഡെ പറയുന്നു.
സ്വന്തമായി ഒരു വീടുണ്ടാക്കണം എന്നതാണ് തന്റെ ഇപ്പോഴത്തെ ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പങ്കാളിയോടൊപ്പം താമസം തുടങ്ങുന്നതിന് മുന്‍പ് വര്‍ഷങ്ങളോളം തനിച്ചു ജീവിച്ചതുകൊണ്ട് ഏകാന്തത തന്റെ വ്യക്തിത്വത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ 23-24 വയസ്സുള്ളപ്പോഴാണ് സ്വന്തമായി താമസം തുടങ്ങിയത്. അതിനുശേഷം ഞാന്‍ തനിച്ചാണ് താമസിക്കുന്നത്. അവനോടൊപ്പം താമസം മാറിയിട്ട് ഒരു വര്‍ഷമായി. അതിന് മുന്‍പ് 5-6 വര്‍ഷം ഞാന്‍ തനിച്ചായിരുന്നു. സത്യം പറഞ്ഞാല്‍ എനിക്ക് തനിച്ചിരിക്കാന്‍ ഒരുപാടിഷ്ടമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എനിക്ക് സ്വന്തമായി ഒരു വീടും വേണം. ഞങ്ങള്‍ വളരെ തുറന്ന ചിന്താഗതിക്കാരാണ്. ഒരേ മൂല്യങ്ങളുള്ളവരുമാണ്.'- അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: influencers live together but separately lifestyle
Published: 15 Oct 2025, 09:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented