കുക്കീസ് കൊണ്ട് ചെറിയപള്ളിയും ആകാശപ്പാതയും, മുട്ടത്തോട് കൊണ്ട് ക്രിസ്മസ് ട്രീ;വ്യത്യസ്തമാണീ അലങ്കാരം
കുക്കീസ് കൊണ്ടുനിർമിച്ച കോട്ടയം ചെറിയപള്ളിയും ആകാശപ്പാതയും കുമരകം നാലു പങ്ക് ഹൗസ് ബോട്ട് ടെർമിനലും... മുട്ടത്തോട് കഴുകി ഉണക്കി കാറ്റാടി കമ്പിൽ ഒട്ടിച്ചുണ്ടാക്കിയ ക്രിസ്മസ് ട്രീ... അങ്ങനെ അങ്ങനെ ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നു ക്രിസ്മസ് പുതുവർഷ അലങ്കാരങ്ങൾ ഒരുക്കി വിദേശസഞ്ചാരികൾക്കു കൗതുകം തീർക്കുകയാണ് കോക്കനട്ട് ലഗൂൺ റിസോർട്ട്.
കുക്കീസ് 'കോട്ടയം' ഭക്ഷണശാലയിൽ ഒരുക്കിയ ബ്രെഡ് ഹൗസാണ് ഈ വർഷത്തെ പ്രധാന ആകർഷണം. ഏകദേശം രണ്ടായിരത്തിലധികം കുക്കീസുകൾ, 20 കിലോഗ്രാം ഐസ് ക്രീം, ബ്രെഡുകൾ, 5 കിലോഗ്രാം ചോക്ലേറ്റ് എന്നിവ ഉപയോഗിച്ചാണ് ബ്രെഡ് ഹൗസ് നിർമ്മാണം. റാഗി വിത്തുകൾ കൊണ്ട് റോഡും തിന മുളപ്പിച്ച് നെൽ വയലും നീലശംഖ് പുഷ്പവും ജെല്ലും ഉപയോഗിച്ച് നാലുപങ്ക് കായലുമുണ്ടാക്കിയതോടെ സംഭവം കളറായി.
inshort: Coconut Lagoon Resort creates stunning Christmas decorations using recycled materials like cookies, bread, and rice. A must-see for visitors!
Content Highlights: Coconut Lagoon`s Unique Christmas Decor
Published: 24 Dec 2024, 10:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented