ന്യൂയോര്‍ക്ക്: റസ്റ്റോറന്റില്‍ കുടുംബത്തിനൊപ്പം ആഹാരം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി സോഷ്യൽ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ക്ക് ദാരുണാന്ത്യം. കില്ലാഡമെന്റെ എന്നറിയപ്പെടുന്ന 27-കാരിയായ ബോഡി പോസിറ്റിവിറ്റി ഇന്‍ഫ്ളുവന്‍സര്‍ കരോള്‍ അക്കോസ്റ്റയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ട് അനുഭവപ്പെട്ടതിനു പിന്നാലെ കരോളിന് ഹൃദയസ്തംഭനമുണ്ടായതയാണ് റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയയില്‍ 60 ലക്ഷത്തോളം ഫോളോവേഴ്സുള്ളയാളാണ് കരോള്‍. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. കരോളിന്റെ ഇളയ സഹോദരി ഖത്യാനാണ് മരണ വാര്‍ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.
അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് കുടുംബം. റസ്റ്റോറന്റില്‍വെച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കരോളിന് പെട്ടെന്ന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബോഡി പോസിറ്റിവിറ്റി ഉള്ളടക്കങ്ങള്‍ അടങ്ങുന്നതായിരുന്നു കരോളിന്റെ പോസ്റ്റുകളില്‍ ഭൂരിഭാഗവും. അമിത ഭാരം കാരണം കുട്ടിക്കാലത്ത് കളിയാക്കലുകള്‍ക്ക് വിധേയയാതിനെ കുറിച്ച് അടുത്തിടെ കരോള്‍ തുറന്നുപറഞ്ഞിരുന്നു.
Content Highlights: Body positivity influencer Carol Acosta dies after choking on food at a restaurant with her family
Published: 07 Jan 2025, 09:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented