ഹെര്‍ക്കുലീസ് പില്ലേര്‍സ് എന്നറിയപ്പെടുന്ന 166 കിലോയോളം ഭാരം വരുന്ന രണ്ട് തൂണുകള്‍ താങ്ങി നിര്‍ത്തി ഗിന്നസ് ലോക റെക്കോഡിൽ ഇടം പിടിച്ച് സൂറത്ത് സ്വദേശി. 123 ഇഞ്ച് നീളവും 20.5 ഇഞ്ച് വീതിയുമുള്ള തൂണ്‍ രണ്ടു മിനിറ്റ് 10.75 സെക്കന്റിൽ താങ്ങി നിര്‍ത്തി ഗിന്നസില്‍ ഇടം നേടിയ വിസ്പി ഖാരഡിയെ അഭിനന്ദിച്ച്  ഇലോൺ മസ്ക് രംഗത്തെത്തിയതോടെയാണ് സംഭവം സാമൂഹിക മാധ്യമങ്ങളിൽ ഏറെ പേരിലേക്ക് എത്തിയത്. 

To advertise here,

ഹെര്‍ക്കുലിസ് പില്ലേര്‍സ് എന്നറിയപ്പെടുന്ന ഒരു തൂണിന്റെ ഭാരം 166.7 കിലോയും മറ്റൊന്നിന്റേത് 166.9 കിലോയുമാണ്. ഗിന്നസ് ലോക റെക്കോഡ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ മസ്‌ക് റീപോസ്റ്റ് ചെയ്യുകയായിരുന്നു. 

ഗ്രീക്ക് വാസ്തുശില്പ രീതിയനുസരിച്ച് പണിത ഹെര്‍ക്കുലിസ് പില്ലേര്‍സ് താങ്ങി നിര്‍ത്തുന്നത് ബുദ്ധിമുട്ടേറിയതാണ്. മസ്‌ക് വീഡിയോ പങ്കുവെച്ചതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന പ്രതികരണവുമായി വിസ്പിയുമെത്തി.

ഗിന്നസ് ലോക റെക്കോഡിന്റെ ഔദ്യോഗിക  എക്‌സ് പേജിലൂടെ തന്നെയായിരുന്നു പ്രതികരണം. 13 ഗിന്നസ് ലോക റെക്കോഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള വിസ്പി, ബി.എസ്.എഫ് കമാൻഡോ ട്രെയിനറാണ്. ഒരു മിനിറ്റിനുള്ളില്‍ ഏറ്റവുമധികം ഇരുമ്പ് കമ്പികള്‍ തലകൊണ്ട് വളച്ചതിനുള്ള റെക്കോഡ്, കാലി കാനുകള്‍ ഒരു മിനിട്ടിനുള്ളില്‍ പൊടിച്ചുകളഞ്ഞതിനുള്ള ലോക റെക്കോഡ് എന്നിവയും വിസ്പിയ്ക്ക് സ്വന്തമാണ്. 

14 ലക്ഷത്തോളം ആളുകള്‍ ഗിന്നസ് റെക്കോഡിന്റെ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു.