നി മക്കളോടൊപ്പം ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യില്ലെന്ന് വ്യക്തമാക്കി ബിസിനസുകാരനായ മായങ്ക് ആര്യ. യെസ് മാഡം
എന്ന കമ്പനിയുടെ സഹ സ്ഥാപകനും സി.ഇ.ഒയുമായ മായങ്ക് ആദ്യമായിട്ടാണ് കുട്ടികളുമായി ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തത്. എന്നാല്‍ അത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഇനി ഇക്കണോമി ക്ലാസില്‍ മാത്രമേ യാത്ര ചെയ്യൂവെന്നും ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ച കുറിപ്പില്‍ മായങ്ക് പറയുന്നു. 

To advertise here,

വിശാലമായ സീറ്റുകളും മികച്ച ഭക്ഷണവും ബിസിനസ് ക്ലാസിലുണ്ടായിരുന്നു. എല്ലാ ആഡംബര സൗകര്യങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ തമ്മിലുള്ള ഒരുമയും ഊഷ്മളതയും അവിടെയില്ലായിരുന്നുവെന്ന് മായങ്ക് പറയുന്നു. ഒരു അച്ഛന്‍ എന്ന നിലയില്‍ കുട്ടികള്‍ക്ക് സുഖസൗകര്യങ്ങള്‍ നല്‍കുക എന്നതിലുപരി ശരിയായ മൂല്യങ്ങള്‍ നല്‍കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

'സീറ്റുകള്‍ അകന്നിരുന്നതിനാല്‍, അവര്‍ക്ക് അടുത്തായി ഇരിക്കാനും കളിക്കാനും 'പപ്പാ, എത്ര ദൂരമുണ്ട് ഇനിയും?' എന്ന് ഇടയ്ക്കിടെ ചോദിക്കുന്നതുപോലുള്ള ചെറിയ നിമിഷങ്ങള്‍ ആസ്വദിക്കാനും കഴിഞ്ഞില്ല.  നമ്മള്‍ അവര്‍ക്ക് കഷ്ടപ്പാടുകള്‍ കാണിച്ചുകൊടുക്കുകയും ലക്ഷ്യബോധം വളര്‍ത്തുകയും വേണം. അച്ഛന്റെ കൈയിലെ പൈസയ്ക്ക് അല്ലാതെ അവര്‍ക്ക് സ്വന്തമായി ബിസിനസ് ക്ലാസെടുത്ത് യാത്ര ചെയ്യാനാകുമ്പോള്‍ അങ്ങനെ ചെയ്യട്ടെ.'-മായങ്ക് കുറിച്ചു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് മായങ്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. കുട്ടികള്‍ക്ക് മൂല്യങ്ങള്‍ പകര്‍ന്നുനല്‍കേണ്ടത് ഇങ്ങനെയാണെന്നും പ്രീമിയം ആയവ മുഴുവന്‍ മികച്ചതാകണമെന്നില്ലെന്നും ആളുകള്‍ പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു കാലത്തിനുള്ളില്‍ കണ്ട ഏറ്റവും മികച്ച പേരന്റിങ്ങാണ് ഇതെന്നും ചിലര്‍ കുറിച്ചു.