കെ.സി. വേണുഗോപാല്‍ എം.പി. ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടതിലാണ് എക്‌സിക്യൂട്ടീവ് ക്ലാസ് ബസിന് അനുമതി ലഭിച്ചത്.

ആലപ്പുഴ: ആലപ്പുഴയിൽനിന്ന് ബെംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി.യുടെ ആഡംബര 'എക്‌സിക്യുട്ടീവ് ക്ലാസ്' ബസ് സർവീസ് കെ.സി. വേണുഗോപാൽ എം.പി. ഫ്‌ലാഗ് ഓഫ് ചെയ്തു. മുൻപ് ഇതേ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് പുനരാരംഭിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടതിലാണ് എക്‌സിക്യൂട്ടീവ് ക്ലാസ് ബസിന് അനുമതി ലഭിച്ചത്.
മുൻപുണ്ടായിരുന്ന ആലപ്പുഴ-തേനി, ആലപ്പുഴ -സുൽത്താൻബത്തേരി സർവീസുകൾകൂടി പുനരാരംഭിക്കുമെന്ന് കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. കെ.എസ്.ആർ.ടി.സി. എം.ഡി.യുമായി ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം ഈ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും എം.പി. വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ അന്വേഷണ കൗണ്ടർ നെഹ്‌റുട്രോഫി വള്ളംകളിയുടെ മുന്നോടിയായി തുറന്നുപ്രവർത്തിക്കാൻ എം.പി. നിർദേശം നൽകി. എം.പി.ഫണ്ടിനു പുറമേ രാജ്യസഭാ എം.പി.മാരുടെ ഫണ്ടും ജി. സുധാകരൻ, എ.ഡി. തോമസ് എം.എൽ.എ.മാരുടെ ഫണ്ട് വിനിയോഗിച്ച് കെ.എസ്.ആർ.ടി.സി. കെട്ടിടവും പുതുക്കിപ്പണിയാൻ നടപടി സ്വീകരിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
അതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ശൗചാലയം, ഭക്ഷണം, കഫ്റ്റീരിയ, പാൻട്രി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് ആലപ്പുഴ- ബെംഗളൂരു സർവീസിലുള്ളത്.
മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, എൽ ആൻഡ് ടി ബൈപ്പാസ് (കോയമ്പത്തൂർ), സേലം വഴിയാണ് സർവീസ്. വൈകുന്നേരം ആറിനു ആലപ്പുഴയിൽനിന്നു പുറപ്പെടുന്ന ബസ് രാത്രി 7.25-ന് വൈറ്റിലയിലും പുലർച്ചെ 6.25-ന് ബെംഗളൂരുവിലും എത്തും. തിരികെ സർവീസ് രാത്രി എട്ടിന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് രാവിലെ എട്ടിന് ആലപ്പുഴയിൽ എത്തിച്ചേരും. ആദ്യഘട്ടത്തിൽ ഒരു ദിവസം ഇടവിട്ടായിരിക്കും സർവീസ്.
Content Highlights: KSRTC launched the luxury Executive Class bus service between Alappuzha and Bengaluru., The bus features modern amenities including a pantry, cafeteria, and restrooms., Route covers Mannuthy bypass, Palakkad, Coimbatore, and Salem., Departs Alappuzha at 6:00 PM and reaches Bengaluru at 6:25 AM.
Published: 17 Aug 2026, 08:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented