ഓഫീസ് ജോലികള്‍, പ്രത്യേകിച്ച് ഐടി മേഖലയില ജോലികള്‍ ചെയ്യുന്നവര്‍ മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിലും മറ്റും ഇരിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ദേഹം അധികം അനങ്ങാതെ പത്ത് മണിക്കൂറിലേറെ സമയം വരെ ഒരേ ഇരുപ്പ് ഇരിക്കുന്ന ആളുകള്‍ പോലുമുണ്ട്. സ്വാഭാവികമായി ഇത്തരം ജോലി ചെയ്യുന്നവരില്‍ ശരീരഭാരം കൂടും. ജോലിയുടെ ക്ഷീണം കാരണം ജിമ്മില്‍ പോയി വ്യായാമം ചെയ്ത് ഫിറ്റായിരിക്കാന്‍ പോലും സാധിക്കാതെ ഇരിക്കുന്ന ഒട്ടേറെ പേരുണ്ട്. അങ്ങനെയുള്ളവര്‍ക്കായി ചില ടിപ്പുകള്‍ പങ്കുവെക്കുകയാണ് പ്രമുഖ ഫിറ്റ്നെസ് കോച്ചായ സുനില്‍ ഷെട്ടി.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഷെട്ടി വെയിറ്റ് ലോസ് ടിപ്പുകള്‍ പറഞ്ഞത്. ദിവസം പത്തില്‍ കൂടുതല്‍ മണിക്കൂര്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് എങ്ങനെ 10 കിലോ ശരീരഭാരം കുറയ്ക്കാം എന്നാണ് അദ്ദേഹം പോസ്റ്റില്‍ വിശദീകരിക്കുന്നത്. എന്തൊക്കെയാണ് സുനില്‍ ഷെട്ടി പറഞ്ഞത് എന്ന് നോക്കാം.
തുടക്കത്തില്‍ തന്നെ പെര്‍ഫക്ട് ആകേണ്ട ആവശ്യമില്ല എന്നുപറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഭാരം കുറയ്ക്കാനുള്ള കാര്യങ്ങള്‍ വളരെ ചെറിയ തോതില്‍ തുടങ്ങുകയും പിന്നീട് ക്രമേണെ കൂട്ടിക്കൊണ്ടുവരികയുമാണ് വേണ്ടത്. ഓരോദിവസവും വെറും ഒരു ശതമാനം വീതം മാത്രം കൂട്ടിയാല്‍ ശരീരം ഒരുവര്‍ഷംകൊണ്ട് ഇപ്പോഴുള്ളതിനേക്കാള്‍ 37 മടങ്ങ് മെച്ചപ്പെടുമെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. തുടര്‍ന്നാണ്, ജിമ്മില്‍ മണിക്കൂറുകള്‍ ചെലവഴിക്കാതെ എങ്ങനെ ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാം എന്ന് സുനില്‍ വിശദീകരിക്കുന്നു.
ഭക്ഷണത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ ആദ്യ ടിപ്പ്. സ്മാര്‍ട്ടായി കഴിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ ഇന്സുലിനുമുള്ള ഡയറ്റാണ് വേണ്ടത്. മുട്ട, കോഴിയിറച്ചി, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഞ്ചസാരയുള്ള സ്നാക്കുകള്‍ ഒഴിവക്കണം. പകരമായി ഗ്രീക്ക് യോഗര്‍ട്ടോ നട്സോ കഴിക്കാം. ഒപ്പം നന്നായി വെള്ളം കുടിക്കുകയും വേണംയ രണ്ടര മുതല്‍ മൂന്നുലിറ്റര്‍ വെള്ളം ദിവസവും കുടിക്കുന്നുവെന്ന് ഉറപ്പാക്കണം.
ഇരുന്നുകൊണ്ടുള്ള ജോലിക്കിടെ ഇടയ്ക്കിടെ ശരീരം അനക്കണമെന്നാണ് അടുത്ത ടിപ്പ്. ഓരോ മണിക്കൂറിലും ഒരു മിനുറ്റ് നേരം ലളിതമായ എന്തെങ്കിലും വ്യായാമമുറ ചെയ്യണം. സ്ക്വാറ്റ്സ്, വാള് പുഷ് അപ്പ്, വേഗത്തിലുള്ള നടത്തം എന്നിവ ചെയ്തുനോക്കാം. കൂടാതെ എല്ലാ ദിവസവും പരമാവധി പത്തോ പതിനഞ്ചോ മിനുറ്റ് വ്യായാമം ചെയ്യണം. സ്ക്വാറ്റ്സ്, പ്ലാങ്ക്സ്, ബ്രിസ്ക് വാക്ക് എന്നിവ ചെയ്യാം. ലിഫ്റ്റിന് പകരം പടികള്‍ ഉപയോഗിക്കാനും സുനില്‍ ഷെട്ടി ഉപദേശിക്കുന്നു.
ഇതിനൊപ്പം ഒരു ഭക്ഷണക്രമത്തിന് ഉദാഹരണവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതുപ്രകാരം പകല്‍ 12 മണിക്കാണ് പ്രഭാതഭക്ഷണം കഴിക്കേണ്ടത്. മൂന്ന് മുട്ടകൊണ്ട് ഓംലെറ്റ്, ഒരു കപ്പ് ഗ്രീന്‍ടീ അല്ലെങ്കില്‍ പഞ്ചസാര ചേര്‍ക്കാത്ത കട്ടന്‍ കാപ്പി കൂടെ കുടിക്കാം. മൂന്നുമണിക്കാണ് ഉച്ചഭക്ഷണം. ഗ്രില്‍ഡ് ചിക്കന്‍ അല്ലെങ്കില്‍ പനീര്‍ സാലഡിനൊപ്പം ഒലീവ് ഓയിലും വിവിധ സീഡുകളും ഉള്‍പ്പെടുത്താം. അരക്കപ്പ് തവിട് കളയാത്ത അരികൊണ്ടുള്ള ചോറും കഴിക്കണം.
വൈകീട്ട് അഞ്ചുമണിക്ക് മധുരം ചേര്‍ക്കാത്ത കോക്കനട്ട് യോഗര്‍ട്ട് അല്ലെങ്കില്‍ ഗ്രീക്ക് യോഗര്‍ട്ടും കഴിക്കാം. ഇതിനൊപ്പം ബദാമോ വാല്‍നട്ടോ പത്തെണ്ണവും കഴിക്കണം. ഏഴരയ്ക്കാണ് രാത്രിഭക്ഷണം. നന്നായി വഴറ്റിയെടുത്ത കാപ്സിക്കം, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികളും ഗ്രില്‍ ചെയ്ത മത്സ്യമോ അല്ലെങ്കില്‍ പനീറോ ആണ് രാത്രിഭക്ഷണം. രാത്രി എട്ടുമണിക്ക് ഹെര്‍ബല്‍ ടീയും കഴിക്കാം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Fitness coach shares how to lose 10 kg even if you sit for 10+ hours a day. Check out meal plan
Published: 10 May 2025, 01:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented