നഷ്ടപ്പെട്ടുപോയ കാഴ്ച്ച തിരിച്ചുകിട്ടിയാല്‍ സന്തോഷം എത്രത്തോളമുണ്ടാകും?  അങ്ങനെയൊരു സന്തോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഞ്ചു വര്‍ഷത്തിന് ശേഷം കാഴ്ചശക്തി തിരിച്ചുകിട്ടുന്ന ഒരു മുത്തശ്ശിയാണ് ഈ വീഡിയോയിലുള്ളത്.

To advertise here,

ശസ്ത്രക്രിയക്ക് ശേഷമുള്ള തുന്നിക്കെട്ടുകള്‍ ഡോക്ടറും നഴ്‌സും ചേര്‍ന്ന് നീക്കുന്നതും ശേഷം തനിക്ക് കാഴ്ച്ച കിട്ടിയെന്ന് മനസിലായപ്പോള്‍ മുത്തശ്ശിയുടെ മുഖത്തെ സന്തോഷവും വീഡിയോയില്‍ കാണാം. ഇതു കണ്ട് കണ്ണടയൂരി കണ്ണീരൊപ്പുന്ന കൊച്ചുമകനും വീഡിയോയിലുണ്ട്. 

'അഞ്ചു വര്‍ഷമായി മുത്തശ്ശിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടിട്ട്. നേത്രശസ്ത്രക്രിയക്ക് നന്ദി പറയുകയാണ്. അവരുടെ പേരക്കുട്ടിയുടെ പ്രതികരണത്തില്‍ എല്ലാമുണ്ട്.' ഗുഡ്‌ന്യൂസ്‌കറസ്‌പോണ്ടന്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേര്‍ ഈ വീഡിയോക്ക് താഴെ പ്രതികരണവുമായി എത്തിയിട്ടുണ്ട്. അവരുടെ സന്തോഷം കാണുമ്പോള്‍ നമുക്കും സന്തോഷം തോന്നുമെന്നും ആ ബാന്‍ഡേജ് എടുത്തുമാറ്റിയപ്പോള്‍ അവര്‍ക്ക് എത്ര സന്തോഷം തോന്നിയിരിക്കുമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.