പല ജീവികളുടെയും കാഴ്ച മനുഷ്യരുടേതിൽ നിന്നും വ്യത്യസ്തമാണത്രെ
പൂച്ചകളുടെ റ്റപീറ്റം ലൂസിഡം:
പൂച്ചകൾക്ക് ഇരുട്ടത്ത് മനുഷ്യരെക്കാൾ ഏകദേശം ആറുമുതൽ എട്ടുവരെ മടങ്ങ് കൂടുതൽ വ്യക്തതയോടെ കാണാൻ സാധിക്കും. അവരുടെ കണ്ണുകളുടെ പിന്നിൽ 'റ്റപീറ്റം ലൂസിഡം' (Tapetum lucidum) എന്നൊരു പ്രത്യേക പാളിയുണ്ട്. ഇത് പ്രകാശത്തെ ഒരു കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്നു. രാത്രിയിൽ പൂച്ചകളുടെ കണ്ണ് തിളങ്ങുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? അത് ഈ പാളി ഉള്ളതുകൊണ്ടാണ്. വെളിച്ചം കുറവുള്ളപ്പോൾ കാഴ്ച നൽകുന്ന റോഡ് കോശങ്ങളും പൂച്ചകളുടെ കണ്ണിൽ ധാരാളമുണ്ട്.
അൾട്രാവിഷനുള്ള തേനീച്ച:
തേനീച്ചകൾക്ക് നമുക്ക് കാണാൻ കഴിയാത്ത അൾട്രാവയലറ്റ് പ്രകാശം കാണാം. നമുക്ക് വെറും ഒറ്റനിറത്തിൽ കാണപ്പെടുന്ന പല പൂക്കളിലും തേനീച്ചകൾക്കുമാത്രം കാണാൻ കഴിയുന്ന പ്രത്യേക വരകളും അടയാളങ്ങളും (Nectar guides) ഉണ്ട്. ഇത് അവർക്ക് തേനെവിടെയാണെന്ന് കാണിച്ചുകൊടുക്കുന്ന ലാൻഡിങ് സ്ട്രിപ്പുകൾപോലെ പ്രവർത്തിക്കുന്നു.
കണ്ണടച്ചാലും കാണുന്ന പാമ്പ്:
ചില പാമ്പുകൾക്ക് കണ്ണുകൾ കൂടാതെ മുഖത്ത് 'പിറ്റ് ഓർഗൻസ്' (Pit organs) എന്ന പ്രത്യേക കുഴികളുണ്ട്. ഇതുപയോഗിച്ച് അവർക്ക് ചുറ്റുമുള്ള ജീവികളുടെ ശരീരത്തിലെ ചൂട് തിരിച്ചറിയാൻ കഴിയും. കണ്ണ് കെട്ടിയിട്ടാൽപ്പോലും അടുത്തുള്ള ഒരു എലിയെ അതിന്റെ ശരീരത്തിലെ ചൂട് നോക്കി പാമ്പിന് പിടിക്കാൻ പറ്റും.
പരുന്തിന്റെ സൂം ലെൻസ്:
പരുന്തിന്റെ കണ്ണ് ഒരു ദൂരദർശിനി പോലെയാണ്. ഏകദേശം മൂന്ന് കിലോമീറ്റർ ദൂരെയുള്ള ഒരു ചെറിയ ഇരയെപ്പോലും വളരെ വ്യക്തമായി കാണാൻ പരുന്തിന് കഴിയും. നമ്മുടെ കണ്ണിലുള്ളതിനെക്കാൾ അഞ്ചിരട്ടി അധികം ഫോട്ടോറിസെപ്റ്റർ കോശങ്ങൾ പരുന്തിന്റെ റെറ്റിനയിലുണ്ട്. അതുകൊണ്ടാണ് കിലോമീറ്ററുകൾക്കപ്പുറമുള്ള പുല്ലുകൾക്കിടയിലെ ഒരു ചെറിയ അനക്കംപോലും അവയ്ക്ക് കൃത്യമായി കാണാൻ കഴിയുന്നത്.
Content Highlights: Cats use the Tapetum lucidum to see clearly in low light
Published: 08 Jun 2026, 03:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented