ഴിഞ്ഞദിവസമാണ് ഗായിക ഗൗരി ലക്ഷ്മിയും കലേഷ് ഗോവിന്ദനും വിവാഹിതരായത്. ഗൗരി തന്നെയാണ് വിവാഹവാർത്ത ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ ആശംസകൾ നേർന്ന് കമന്റുകളിട്ടത്. ഇപ്പോഴിതാ നവദമ്പതികൾക്ക് ആശംസകൾ നേരുകയാണ് ഗൗരി ലക്ഷ്മിയുടെ മുൻ ഭർത്താവ് ഗണേഷ് വെങ്കട്ടരമണി. ഗൗരിയുടേയും കലേഷിന്റേയും വിവാഹത്തിലും ഗണേഷ് സജീവമായി പങ്കെടുത്തിരുന്നു.

To advertise here,

ഇൻസ്റ്റഗ്രാമിലൂടെയാണ് ഗണേഷ് വെങ്കട്ടരമണി ഗൗരിക്കും കലേഷിനും ആശംസകൾ നേർന്നത്. വിവാഹശേഷം ഇരുവർക്കുമൊപ്പം നിൽക്കുന്ന ചിത്രവും പോസ്റ്റിൽ ഉണ്ടായിരുന്നു. 'എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തം പങ്കിടുന്നവരല്ല' എന്നാണ് ചിത്രങ്ങൾക്കൊപ്പം ഗണേഷ് കുറിച്ചത്. ഗണേഷ് വെങ്കട്ടരമണിയുടെ പോസ്റ്റിൽ ഗൗരി ലക്ഷ്മിയും കലേഷ് ഗോവിന്ദനും കമന്റ് ചെയ്തിട്ടുണ്ട്.

ഡ്രമ്മറായ ഗണേഷ് വെങ്കട്ടരമണി ഗൗരി ലക്ഷ്മിയുടെ ബാൻഡിൽ പ്രവർത്തിച്ചിട്ടുണ്ട്. 2018-ലാണ് ഗണേഷും ഗൗരിയും വിവാഹിതരാകുന്നത്. ഗൗരി ലക്ഷ്മിയുടെ പാട്ടുകളോടുള്ള ആരാധന സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞിട്ടുണ്ട്. മലയാളിയല്ലാത്ത ഗണേഷ് തന്നോട് വഴക്കിടാനായി മലയാളം പഠിച്ചുവെന്ന് ഗൗരി ലക്ഷ്മി മുമ്പ് പറഞ്ഞിട്ടുണ്ട്.

വിവാഹബന്ധം വേർപിരിഞ്ഞശേഷവും ഗൗരിയും ഗണേഷും അടുത്ത സൗഹൃദം പുലർത്തുന്നവരാണ്. പല സംഗീത ആൽബങ്ങളിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.