
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനിടെ മമ്മൂട്ടിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്നതായിരുന്നു ചിത്രം. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമും ഈ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. 'വേറെ ആളെ നോക്ക്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം അവര്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍, ഇതിന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് മറുപടിയുമായെത്തി. 'ചില ആളുകള്‍ ഇങ്ങനെയാണ്. പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങുകയും നെഗറ്റീവിറ്റി ഛര്‍ദ്ദിക്കുകയും ചെയ്യും' എന്നായിരുന്നു ഗോകുല്‍ ഇതിന് നല്കിയ മറുപടി. ഗോകുല്‍ തന്റെ പ്രൈവറ്റ് അക്കൗണ്ടില്‍ നിന്നാണ് ശീതളിന് മറുപടി നല്‍കിയത്.
ഭാഗ്യ സുരേഷിന്റെ വിവാഹച്ചടങ്ങിനെത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള അതിഥികളുടെ അടുത്തെത്തിയ പ്രധാനമന്ത്രി എല്ലാവര്ക്കും അക്ഷതം സമ്മാനിച്ചിരുന്നു. മമ്മൂട്ടി മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തിരുന്നു.
അതിന് മുമ്പെടുത്ത ചിത്രത്തിലാണ് മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്നതെന്നും ഈ ചിത്രം തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം, രാജ്യത്തിന്റെ പ്രധാനമന്ത്രി മുന്നിലെത്തുമ്പോള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നത് സ്വാഭാവികമാണെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു.
Content Highlights: gokul sureshs reply for criticism on bhagya sureshs marriage
Published: 17 Jan 2024, 05:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented