ടിച്ചുപിരിഞ്ഞുപോയ കാമുകനേയോ കാമുകിയേയോ മിസ് ചെയ്യുന്നുണ്ടോ, അവരുമായുള്ള പ്രണയബന്ധം പുനരാരംഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളെ സഹായിക്കുമെന്ന എന്ന വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രമായ കേറൗസെല്‍. സിങ്കപ്പൂരിലെ ഏറ്റവും പുരാതനമായ ആത്മീയ വിപണനകേന്ദ്രമെന്ന് അവകാശപ്പെടുന്ന എലമെന്റ് മുസ്തിക എന്ന സ്ഥാപനമാണ് പ്രണയത്തിനായുള്ള പ്രത്യേക ആചാരനുഷ്ഠാന സഹായങ്ങളുമായി എത്തിയിട്ടുള്ളത്. വേര്‍പിരിഞ്ഞുപോയ പങ്കാളികളെ വീണ്ടും ഒരുമിപ്പിക്കാനുള്ള പ്രത്യേക മന്ത്രതന്ത്രങ്ങളാണ് ഉപയോഗപ്പെടുത്തുന്നത് എന്നാണ് ആത്മീയസ്ഥാപനത്തിന്റെ അവകാശവാദം. സേവനം പക്ഷേ സൗജന്യമല്ല, ഇതിനായി 500 സിങ്കപ്പൂര്‍ ഡോളര്‍ (30,000 രൂപ) നല്‍കണം. 

To advertise here,

'ബ്ലഡ്‌വേം ലവ് റിച്വല്‍' എന്നാണ് ഈ പ്രത്യേ പൂജയുടെ പേര്. തായ്‌ലന്‍ഡില്‍ നിന്നുള്ള ചിയാങ് മായ് എന്ന ആചാര്യനാണ് ബ്ലഡ്‌വേം ലവ് റിച്വല്‍ നടത്തുന്നത്. ഈ വിഷയത്തില്‍ തനിക്ക് 20 വര്‍ഷത്തിലേറെ പരിചയസമ്പന്നതയുണ്ടെന്നാണ് ചിയാങ് അവകാശപ്പെടുന്നത്. പൗരാണികഗ്രന്ഥങ്ങളിലൂടെയും പാരമ്പര്യമായും ലഭിച്ച കഴിവാണിതെന്നും തായ്‌ലന്‍ഡില്‍ ഈ ആചാരം നിര്‍വഹിക്കുന്ന ഏകആചാര്യന്‍ താനാണെന്നും ചിയാങ് പറയുന്നു. ആവശ്യക്കാര്‍ തങ്ങളുടെ പ്രണയത്തിനായി ആഗ്രഹിക്കുന്ന പങ്കാളിയുടെ ഫോട്ടോയും വിവരങ്ങളും നല്‍കണം. 'അനുഷ്ഠാനകര്‍മ്മ'ത്തിന്റെ ഫലം ലഭിക്കാന്‍ ക്ഷമയോടെ കാത്തിരിക്കുകയും വേണം. 

ഈ പ്രത്യേക സേവനത്തെ കുറിച്ചുള്ള വിവരം പ്രചരിച്ചതോടെ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. പ്രണയപരാജിതരെ പറ്റിച്ച് കാശുണ്ടാക്കാന്‍ നടത്തുന്ന പരിപാടിയാണിതെന്നാണ് ഭൂരിഭാഗം പേരുടേയും പ്രതികരണം. സമാനമായ തട്ടിപ്പുപൂജയുമായെത്തിയ സംഘത്തെ 2022 ഡിസംബറില്‍ ഷാങ്ഹായ് പോലീസ് അറസ്റ്റ് ചെയ്തതിനേയും ചിലര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ചിലര്‍ ഈ ആചാരത്തിലുള്ള വിശ്വാസം പ്രകടിപ്പിച്ചും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ വിട്ടുപോയ പങ്കാളികളെ തിരികെ കിട്ടുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. 

അതേസമയം തങ്ങളുടെ ആധികാരികത വെളിപ്പെടുത്താനുള്ള തത്രപ്പാടുകളുമായി എലമെന്റ് മുസ്തികയും രംഗത്തുണ്ട്. ശരിയായ വിവരങ്ങളും ഫോട്ടോയും നല്‍കിയാല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂവെന്നാണ് സ്ഥാപനം പറയുന്നത്. കൂടാതെ, വ്യാജസന്ദേശങ്ങളില്‍ വഞ്ചിതരാകതെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. പൂജയിലൂടെ പ്രണയജീവിതം കൂടുതല്‍ മെച്ചപ്പെട്ടവരുടെ സാക്ഷ്യവും സ്ഥാപനം നല്‍കുന്നുണ്ട്.