പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നായിട്ടാണ് മലയാളത്തെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ഒഴുക്കോടെ മലയാളം സംസാരിക്കുന്ന ജര്‍മ്മന്‍ യുവതിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇന്ത്യയില്‍ സ്ഥിര താമസമാക്കിയ ക്ലാര എന്ന അധ്യാപികയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
ക്ലാരയുടെ മലയാളം കേട്ട് ആശ്ചര്യപ്പെടുന്ന ഡ്രൈവറെ വീഡിയോയില്‍ കാണാം. അത്ഭുതം സഹിക്കവയ്യാതെ ഈ ഡ്രൈവര്‍ ഭാര്യയെ വീഡിയോകാളില്‍ വിളിച്ച് ക്ലാരയെ പരിചയപ്പെടുത്തുന്നതും കാണാം.
കാറിലേക്ക് കയറിയ ക്ലാര ഡ്രൈവറെ മലയാളത്തില്‍ അഭിവാദനം ചെയ്യുന്നു. ഇതുകേട്ട് ഞെട്ടിയ ഡ്രൈവര്‍ താന്‍ മലയാളം പറയുന്ന വിദേശികളെ കണ്ടിട്ടില്ലെന്ന് പറയുന്നുണ്ട്. ക്ലാര തന്നെയാണ് ഈ വീഡിയോ എടുത്തിരിക്കുന്നതും.
മലയാളി ഊബര്‍ ഡ്രൈവര്‍മാരോട് മലയാളത്തില്‍ സംസാരിക്കുമ്പോള്‍ വളരെ ആകാംഷ നിറഞ്ഞ പ്രതികരണമാണ് ലഭിക്കുക. അത്തരം സംഭാഷണം ഒരിക്കല്‍ ചിത്രീകരിക്കണമെന്ന് കരുതി. ക്ലാര വീഡിയയോടൊപ്പം കുറിച്ചു.
ജര്‍മ്മനിയില്‍ മാസ്‌റ്റേര്‍സ് പഠിക്കാനെത്തിയ മലയാളി സുഹൃത്തുക്കള്‍ വഴിയാണ് മലയാളം പഠിച്ചതെന്ന് ക്ലാര പറയുന്നു. 5 വര്‍ഷം മുന്‍പാണ് മലയാളം പഠനം ആരംഭിച്ചതെന്നും ക്ലാര വീഡിയോയില്‍ പറയുന്നുണ്ട്.
വീഡിയോ പോസ്റ്റ് ചെയ്ത് വളരെ വേഗം തന്നെ വൈറലായി. നിരവധി പേര്‍ ക്ലാരയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ചിലര്‍ ക്ലാരയുടെ ആത്മവിശ്വാസത്തെ പ്രശംസിച്ചു. ഡ്രൈവറുടെ നിഷ്‌കളങ്കമായ പ്രതികരണത്തെ പുകഴ്ത്തി ചിലര്‍ കമന്റ് ചെയ്തു
Content Highlights: German Woman`s Fluent Malayalam Amazes Uber Driver
Published: 23 Mar 2025, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented