തിരുവനന്തപുരം: മലയാള ഭാഷാ ബില്ലിന് ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകി. കഴിഞ്ഞ ഒക്ടോബറിൽ നിയമസഭ പാസാക്കി അയച്ച ബില്ലിലാണ് കാത്തിരിപ്പിനൊടുവിൽ ഗവർണർ ഒപ്പിട്ടത്.
2015-ൽ ഇത്തരമൊരു ബില്ലിന് സർക്കാർ രൂപം നൽകിയിരുന്നെങ്കിലും അന്ന് കടുത്ത പ്രതിസന്ധികൾ നേരിട്ടിരുന്നു. അന്നത്തെ ഗവർണർ ജസ്റ്റിസ് പി. സദാശിവവും പിന്നീട് രാഷ്ട്രപതിയും ബില്ല് തിരിച്ചയച്ചു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി അയൽസംസ്ഥാനമായ കർണാടക ഈ ബില്ലിനെതിരെ രംഗത്തെത്തിയതും തീരുമാനത്തെ ബാധിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2025-ൽ സർക്കാർ പുതിയ ബില്ല് അവതരിപ്പിച്ചത്. ഗവർണർ ഇതിൽ ഒപ്പിടാൻ വൈകിയത് ആശങ്കയുണ്ടാക്കിയിരുന്നു. ബില്ലിന് അംഗീകാരം ലഭിക്കാനായി കേരളത്തിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരുടെ സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.
Content Highlights: Governor Rajendra Arlekar has given his assent to the Malayalam Language Bill
Published: 04 Mar 2026, 08:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented