'ഞാന്‍ വല്ലാത്ത ഷൂക്കിലാണ്'. 1997-നും 2012-നും ഇടയില്‍ ജനിച്ചവര്‍ അഥവാ ജെന്‍ സെഡുകാര്‍ക്ക് (ജെന്‍ സി) പെട്ടെന്ന് അര്‍ഥം മനസ്സിലാകും. മില്ലേനിയേഴ്സ് അഥവാ 1996-ന് മുന്‍പുള്ളവര്‍ക്ക് പെട്ടെന്നൊന്നും ഇത് പിടികിട്ടില്ല.
'ഞാന്‍ വല്ലാത്ത ആശ്ചര്യത്തിലാണ്' എന്നാണ് ഇതിനര്‍ഥം. ജെന്‍ സിക്കാരുടെ സംഭാഷണങ്ങളൊക്കെ ഇങ്ങനെ മാറുകയാണ്. ആള്‍ അല്പം 'സ്‌കിബിഡി' ആണ് എന്ന് പറഞ്ഞാലോ? ആള്‍ മോശമാണ് അല്ലെങ്കില്‍ മൂകനാണ് എന്നാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ പുതിയ വാക്കുകളും രീതികളുമാണ് ജെന്‍ സെഡുകാരുടെ നിഘണ്ടുവില്‍.
ഇവരോടൊന്ന് സംസാരിച്ചാല്‍ വേറൊരു ലോകത്താണ് നാം ജീവിക്കുന്നതെന്ന് തോന്നിപ്പോവും. ആശയങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ ചുരുങ്ങിയ വാക്യങ്ങളും പുതിയ സൃഷ്ടികളുമാണ് ഉപയോഗിക്കുന്നത്. ലളിതവും ചുരുങ്ങിയതുമായ ശൈലി, അതാണ് ജെന്‍ സെഡ് വൈബ്. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പലപ്പോഴും ഇമോട്ടിക്കോണുകളും(ചിഹ്നഭാഷ) ഇമോജികളും ഉപയോഗിക്കും.
പുതിയ പദങ്ങള്‍ വരുന്നതിനനുസരിച്ച് ഭാഷാശൈലിയും നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു. ടിക് ടോക്ക്, എക്‌സ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെയാണ് പുതിയ പദങ്ങള്‍ സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. പല വാക്കുകളും പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് ഉദ്ഭവിച്ചവയാണ്. ഇതൊന്നുമറിയാതെ അവരോടൊന്ന് സംസാരിച്ചാല്‍ ആകെ 'ഷൂക്ക്' ആയിപ്പോകും. ട്രെന്‍ഡിനനുസരിച്ച് നീങ്ങിയില്ലെങ്കില്‍ ജെന്‍ സെഡുകാരുമായുളള അടുപ്പം ക്രമേണ കുറഞ്ഞുതുടങ്ങും.
ചില ജെന്‍ സി വാക്കുകള്‍ ഇതാ
സസ് -സംശയാസ്പദമായത്
ഗുച്ചി-നല്ലത്
ലിറ്റ്- ശ്രേഷ്ടമായത്
ഡ്രിപ്പ്- ട്രെന്‍ഡി അഥവാ സ്‌റ്റൈലിഷ്
സ്‌കിബിഡി-മോശം
കാപ്-സത്യമല്ലാത്തല്‍
ഡെലലു- വഞ്ചന
ടി- ഗോസിപ്പ്
കുക്ക്- നന്നായി ചെയ്യു
പൂക്കി- ഇഷ്ടപ്പെടുന്ന ഒരാള്‍ അല്ലെങ്കില്‍ ഭംഗിയുള്ളത്
ബസ്സിന്‍- നല്ലത്
റിസ്സ്- കാല്പനികത (റൊമാന്റിക്)
ബെറ്റ്- ഒക്കെ അഥവാ സമ്മതം
ബോപ്- ആകര്‍ഷകമായ ഗാനം അല്ലെങ്കില്‍ സംഗീതം
ഗോട്ട്-എക്കാലത്തെയും മികച്ചത്
ബിഗ് യൈക്‌സ്- അസ്വസ്ഥത, കയ്പ് അല്ലെങ്കില്‍ അലോസരം
വൈബ്- ഒരു സ്ഥലത്തിന്റെയോ സാഹചര്യത്തിന്റെ
യോ അന്തരീക്ഷത്തെയോ വികാരത്തെയോ സൂചിപ്പി
ക്കുന്നു
സിഗ്മ-നല്ലത് അഥവാ സ്വതന്ത്രന്‍
സ്റ്റാന്‍- ആത്മാര്‍ഥതയുള്ള ആരാധകന്‍
ബൗജി- ആഡംബരം
ഗ്ലോ അപ്പ്- പോസിറ്റിവ്
Content Highlights: Decoding Gen Z Slang: A Guide to Understanding the "Shook" Generation's Language
Published: 21 May 2025, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented