
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അതില്‍ ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം എത്രത്തോളം പ്രസക്തമാണെന്ന് വിശദമാക്കി നടിമാരായ മഞ്ജു വാര്യരും രമ്യാ നമ്പീശനും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും. മൂന്നു പേരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദുരനുഭവം നേരിട്ട സഹപ്രവര്‍ത്തകയുടെ പോരാട്ടത്തെ ഓര്‍മിപ്പിച്ചത്.
ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന് ഗീതു മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പൊരുതാനുള്ള അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് ഇതെന്നും ഗീതു മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു. ഇതേ വാക്കുകള്‍ മഞ്ജു വാര്യരും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 'പറഞ്ഞത് സത്യം' എന്ന് മഞ്ജു വാര്യര്‍ ഗീതു മോഹന്‍ദാസിന്റെ പോസ്റ്റിന് താഴെ കമന്റും ചെയ്തു.
'ഈ ലോകം, ഇവിടെ ജനിച്ച എല്ലാവര്ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ല എന്നും അത് നമ്മുടെ ഓരോരുത്തരുടേയും അവകാശമാണെന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എന്റെ പ്രിയ സുഹൃത്തില്‍ നിന്നാണ് ഇതിന്റെ തുടക്കം.'-രമ്യാ നമ്പീശന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlights: geethu mohandas manju warrier and ramya nambessan remember actress attack case
Published: 25 Aug 2024, 03:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented