ന്യൂഡൽഹി: ദീർഘനേര വിമാനയാത്രയിലെ ക്ഷീണം മാറ്റാൻ 'അഞ്ച് മിനിറ്റ്' യോഗ നിർദേശവുമായി കേന്ദ്ര ആയുഷ് മന്ത്രാലയം. സീറ്റിലിരുന്നു ചെയ്യാവുന്ന ലഘു വ്യായാമ മുറകളുൾപ്പെടുത്തിയ യോഗാസനങ്ങളും പ്രാണായാമവും ധ്യാനവുമാണ് യോഗയിലുള്ളത്. ഡൽഹിയിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ വികസിപ്പിച്ചതാണ് ഈ ലഘു യോഗാക്രമം. കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ് യോഗ പ്രോട്ടക്കോൾ പുറത്തിറക്കി.
15 സെക്കൻഡ് മൗനപ്രാർഥന കഴിഞ്ഞുള്ള ആദ്യ 165 സെക്കൻഡ് നേരമാണ് ലഘു വ്യായാമമുറകൾ. ശേഷം ശ്വാസം നിയന്ത്രിച്ച് 90 സെക്കൻഡ് പ്രാണായാമം. അവസാനം 30 സെക്കൻഡ് ധ്യാനത്തോടെ പൂർത്തിയാകും.
വിമാനയാത്രയിൽ യോഗ ചെയ്യണമെന്ന് നിർബന്ധമില്ലെന്നും വിവേചനബുദ്ധി പ്രയോഗിക്കണമെന്നും പ്രോട്ടക്കോളിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. മറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. സ്വന്തം സുരക്ഷയ്ക്കും സഹയാത്രികരുടെയും സുരക്ഷയ്ക്കും മുൻഗണന നൽകണം. സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദേശിച്ചിട്ടുള്ളപ്പോൾ അതു പാലിക്കണം.
Content Highlights: 5 minute yoga routine designed for airplane seats., Includes light exercises, pranayama, and meditation., Developed by the Morarji Desai National Institute of Yoga
Published: 24 Mar 2026, 08:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented