ഈ നവംബറിൽ ഒരു വിദേശയാത്ര! കേരളത്തിലെ മുൻനിര ട്രാവൽ ഏജൻസിയായ ക്ലബ് ട്രാവലറ്റ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ദുബായ്, വിയറ്റ്‌നാം ടൂർ പാക്കേജുകൾ ഇതാ. ആകർഷകമായ നിരക്കിൽ പ്രീമിയം സൗകര്യങ്ങളോടെ വിദേശരാജ്യങ്ങൾ കാണാൻ ഇതുപോലെ മികച്ച അവസരം വേറെയില്ല. കുടുംബത്തോടൊപ്പം, സുഹൃത്തുക്കളോടൊപ്പം ഈ യാത്ര അവിസ്മരണീയമാക്കാം.
ദുബായ് കണ്ടിട്ടില്ലാത്തവർക്കായി നവംബറിൽ ദീപാവലി സ്‌പെഷ്യൽ ഗ്രൂപ്പ് ടൂർ
ദുബായ് കാണണമെന്ന് ആഗ്രഹിച്ചിട്ടും ഇതുവരെ യാത്ര പ്ലാൻ ചെയ്യാൻ കഴിഞ്ഞിട്ടില്ലേ? എങ്കിൽ നവംബർ 6-ന് ക്ലബ് ട്രാവലറ്റ് ദീപാവലി സ്‌പെഷ്യൽ ഗ്രൂപ്പ് ടൂർ ഒരുക്കുന്നു. നാല് രാത്രിയും അഞ്ച് പകലും നീളുന്ന യാത്രയിൽ ദുബായ്‌ക്കൊപ്പം അബുദാബിയും ഷാർജയും കാണാം.
അബുദാബിയിലാണ് യാത്രയുടെ തുടക്കം. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കും BAPS ഹിന്ദു മന്ദിറും സന്ദർശിച്ചശേഷം സംഘം ദുബായിലേക്ക് പോകും. ദുബായ് സിറ്റി ടൂർ, പരമ്പരാഗത അബ്ര റൈഡ്, പാം ജുമൈറയിലേക്കുള്ള മോണോറെയിൽ യാത്ര എന്നിവയ്‌ക്കൊപ്പം ഡിന്നറോടുകൂടിയ ദുബായ് ക്രീക്ക് ക്രൂസും യാത്രാപദ്ധതിയിലുണ്ട്.
ബുർജ് ഖലീഫയുടെ 124-ാം നിലയിൽനിന്നുള്ള കാഴ്ചകൾ ആസ്വദിക്കാനും അവസരമുണ്ട്. മിറക്കിൾ ഗാർഡനിലെ പൂക്കാഴ്ചകളും ഗ്ലോബൽ വില്ലേജ് സന്ദർശനവും യാത്രയിലെ പ്രധാന ആകർഷണങ്ങളാണ്. ഗ്ലോബൽ വില്ലേജിൽ ഷോപ്പിങ്ങിനും സമയം ലഭിക്കും. മറ്റൊരു ദിവസം ഡെസേർട്ട് സഫാരിയും ഡെസേർട്ട് ക്യാമ്പിലെ BBQ ഡിന്നറും ഒരുക്കിയിട്ടുണ്ട്. അവസാന ദിവസം ഷാർജ സിറ്റി ടൂറിനുശേഷം മടക്കയാത്രയാണ്.
വിമാന ടിക്കറ്റ്, ടൂറിസ്റ്റ് വിസ, നാല് രാത്രിയിലെ 4-സ്റ്റാർ ഹോട്ടൽ താമസം, യാത്രാപദ്ധതിയിൽ പറയുന്ന ഭക്ഷണം, ട്രാൻസ്ഫറുകൾ, ഉൾപ്പെടുത്തിയിരിക്കുന്ന സന്ദർശനങ്ങൾ എന്നിവ പാക്കേജിന്റെ ഭാഗമാണ്. ഡബിൾ ഷെയറിങ് അടിസ്ഥാനത്തിൽ ഒരാൾക്ക് 1,10,000 രൂപയാണ് നിരക്ക്.
ഈ ബാച്ചിൽ ഇനി കുറച്ച് സീറ്റുകൾ മാത്രമേ ബാക്കിയുള്ളൂ. വിശദമായ യാത്രാപദ്ധതിയും ബുക്കിങ് വിവരങ്ങളും അറിയാൻ +91 7593 884 333 എന്ന നമ്പറിൽ ബന്ധപ്പെടാം.
സ്വർണപ്പാലം മുതൽ ഹാലോങ് ബേ വരെ; നവംബറിലെ വിയറ്റ്‌നാം യാത്ര
മേഘങ്ങൾക്ക് മുകളിലെ ഗോൾഡൻ ബ്രിഡ്ജും ഹാലോങ് ബേയിലെ പാറക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള ക്രൂസ് യാത്രയും നേരിൽ അനുഭവിച്ചാലോ? നവംബർ 10-ന് ക്ലബ് ട്രാവലറ്റ് വിയറ്റ്‌നാം പ്രീമിയം ഗ്രൂപ്പ് ടൂർ ഒരുക്കുന്നു. കൊച്ചിയിൽനിന്ന് സിംഗപ്പൂർ എയർലൈൻസ് വഴിയുള്ള യാത്ര അഞ്ച് രാത്രിയും ആറ് പകലും നീളുന്നതാണ്.
ഹനോയിയിലെ വാട്ടർ പപ്പറ്റ് ഷോ, ഹാലോങ് ബേയിലെ ക്രൂസ് യാത്രയും ഗുഹകളും, നിൻ ബിന്നിലെ പച്ചപ്പുനിറഞ്ഞ മലനിരകൾക്കിടയിലൂടെയുള്ള വഞ്ചിയാത്ര എന്നിവ യാത്രയിലെ പ്രധാന അനുഭവങ്ങളാണ്. തൊട്ടടുത്തുകൂടെ ട്രെയിൻ കടന്നുപോകുന്ന കാഴ്ചയും യാത്രയുടെ ആകർഷണങ്ങളിൽപ്പെടുന്നു.
ഡാ നാങ്ങിലെ ബാ നാ ഹിൽസിൽ ഭീമൻ കൈകൾ താങ്ങിനിർത്തുന്നതുപോലെ തോന്നിക്കുന്ന ഗോൾഡൻ ബ്രിഡ്ജ് കാണാം. രാത്രിയിൽ പ്രകാശിക്കുന്ന ഡ്രാഗൺ ബ്രിഡ്ജും ഹോയ് ആനിലെ വർണവിളക്കുകൾക്കിടയിലൂടെയുള്ള ലാന്റേൺ ബോട്ട് റൈഡും യാത്രാപദ്ധതിയിലുണ്ട്. ഹനോയിയിൽനിന്ന് ഡാ നാങ്ങിലേക്കുള്ള ആഭ്യന്തര വിമാനയാത്രയും പാക്കേജിൽ ഉൾപ്പെടുന്നു.
4-സ്റ്റാർ ഹോട്ടൽ താമസം, വിസ, ദിവസവും മൂന്ന് നേരം ഭക്ഷണം, ഉൾപ്പെടുത്തിയിരിക്കുന്ന സന്ദർശനങ്ങളുടെ ടിക്കറ്റുകൾ എന്നിവയോടെ ഒരാൾക്ക് 1,16,600 രൂപയാണ് പ്രത്യേക നിരക്ക്.
വിശദമായ യാത്രാപദ്ധതിയും ബുക്കിങ് വിവരങ്ങളും അറിയാൻ +91 79091 07775 എന്ന നമ്പറിൽ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 91 7593 884 333
ഇമെയിൽ- info@clubtravalet.com
വെബ്‌സൈറ്റ് - https://www.clubtravalet.com
Content Highlights: Dubai Diwali Special Group Tour starting November 6 covering Burj Khalifa, Abu Dhabi, and Sharjah for Rs 1,10,000., Vietnam Premium Group Tour starting November 10 covering Golden Bridge and Halong Bay for Rs 1,16,600., Includes 4-star hotel accommodations, flights, visa, meals, and guided sightseeing.
Published: 21 Oct 2026, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

