
എസ്തര്‍ അനില്‍ സഹോദരന് എറിക്കിനൊപ്പം | Photo: instagram/ esther anil
സഹോദരന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഏറെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടി എസ്തര്‍ അനില്‍. ഇന്‍സ്റ്റഗ്രാമില്‍ ദീര്‍ഘമായൊരു കുറിപ്പ് പങ്കുവെച്ചാണ് എസ്തര്‍ സഹോദരന്‍ എറിക്കിന് ആശംസ നേര്‍ന്നത്. എറികിന്റെ ജനനം മുതല്‍ താന്‍ കടന്നുപോയ മാനസികാവസ്ഥകളെ കുറിച്ച് എസ്തര്‍ കുറിപ്പില്‍ പറയുന്നു. ഇതിനൊപ്പം എറിക്കിനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും എസ്തര്‍ പങ്കുവെച്ചിട്ടുണ്ട്.
ഒട്ടും ഇഷ്ടമില്ലാതെ ജീവിതത്തിലേക്ക് സ്വീകരിച്ച അനിയന്‍ പിന്നീട് തന്റെ ജീവിതത്തിന്റെ ഭാഗമായെന്നും അവന്‍ വളര്‍ന്ന് വലുതായത് അല്‍പം വേദനയുണ്ടാക്കുന്ന കാര്യമാണെന്നും എസ്തര്‍ കുറിച്ചു. ഖലീല്‍ ജിബ്രാന്റെ 'ഓണ്‍ ചില്‍ഡ്രന്‍' എന്ന കവിതയും ചിത്രങ്ങള്‍ക്കൊപ്പം എസ്തര്‍ പങ്കുവെച്ചിട്ടുണ്ട്.
'ഒരു സഹോദരിയെയാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്. എനിക്ക് ഉടുപ്പ് ഇട്ടുകൊടുക്കാനു മേക്കപ്പ് ചെയ്തുകൊടുക്കാനും ഒരു സഹോദരിയെ വേണമെന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് ലഭിച്ചത് ഒരു സഹോദരനെയാണ്. ആദ്യം അതൊരു മോശം കാര്യം പോലെയാണ് എനിക്ക് തോന്നിയത്. അവനെ എനിക്ക് ഇഷ്ടമില്ലായിരുന്നു. പക്ഷേ പിന്നീട് ഞാന്‍ അവനെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലാക്കി. എനിക്കറിയാവുന്നതെല്ലാം ഞാന്‍ അവനെ പഠിപ്പിച്ചു. അവനെ വളര്‍ത്തി. എനിക്കാരെയെങ്കിലും ആഴത്തില്‍ സ്‌നേഹിക്കണമെന്ന് തോന്നിയപ്പോള്‍ എനിക്ക് എന്റെ കുഞ്ഞു സഹോദരനെ ലഭിച്ചു.
പതുക്കെ അവന്‍ എന്റെ എല്ലാമായി മാറി. അപ്പനെയാണോ അമ്മയെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ഞാന്‍ എറിക് എന്ന് പറയുമായിരുന്നു. ഞാന്‍ അവന് ഭക്ഷമണം വാരിക്കൊടുത്തു. അവനോടൊപ്പം കളിച്ചു. അവനെക്കൊണ്ട് ജോലികള്‍ ചെയ്യിപ്പിച്ചു. നമ്മള്‍ നല്ല കുട്ടികളാണെങ്കില്‍ രാത്രിയില്‍ അമ്പിളി മാമന്‍ നമ്മളെ കാണാന്‍ വരുമെന്ന് പറഞ്ഞ് അവനെ കബളിപ്പിച്ചു. അവന്റെ പഠനകാര്യങ്ങളില്‍ ഞാന്‍ സഹായിച്ചു. അവനെ ശല്ല്യം ചെയുന്നവരോട് എതിര്‍ത്തുനിന്നു.
സ്‌കൂളിലും ജോലിസ്ഥലത്തും കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മുന്‍കൈ എടുക്കുന്നതിനും അവന്‍ മുന്നിട്ടുനിന്നു. എന്റെ ചാച്ചനും അവനെപ്പോലെയായിരുന്നു. ചാച്ചന്‍ ഇപ്പോള്‍ ഞങ്ങളോടൊപ്പമില്ല. ചാച്ചന്റെ പേരാണ് അവന് ഇട്ടിരിക്കുന്നത്. എറിക് സക്കറിയ. ടിഎസ് സ്‌കറിയ എന്നായിരുന്നു ചാച്ചന്റെ പേര്.
എറിക് ഇപ്പോള്‍ മുതിര്‍ന്ന വ്യക്തിയായി മാറി. അത് അല്‍പം വേദനയുള്ള കാര്യമാണ്. ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയാത്തത്ര വിലപ്പെട്ട വ്യക്തിയാണ് അവന്‍. ഇപ്പോള്‍ അവന്‍ മെല്‍ബണിലാണ്. അവിടെ ജീവിതം കെട്ടിപ്പടുക്കുന്നു. എപ്പോഴും അവനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്. ചിലപ്പോള്‍ വേദനയും. പൂര്‍ണമായും ഒരാളെ സ്‌നേഹിക്കണമെന്ന് എന്നെ പഠിപ്പിച്ച അവന്‍ എപ്പോഴും എന്റെ ലോകത്തിന്റെ കേന്ദ്രമായിരിക്കും. എന്റെ ആദ്യത്തെ കുഞ്ഞും മാതൃത്വത്തിന്റെ എന്റെ ആദ്യത്തെ അനുഭവവും. ജന്മദിനാശംസകള്‍ എറിക്...'- എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlights: actress esther anils birthday wish to brother eric
Published: 15 Oct 2025, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented