മൂന്നാം തവണയും ബിജെപി സ്ഥാനാര്‍ഥിയായി ഉത്തര്‍ പ്രദേശിലെ മഥുരയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനൊരുങ്ങുയാണ് ബോളിവുഡ് നടി ഹേമ മാലിനി. കഴിഞ്ഞ ദിവസം ഹേമ മാലിനിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും മഥുരയിലെത്തിയിരുന്നു. വൃന്ദാവനത്തിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലെത്തി ഇരുവരും പ്രാര്‍ഥിക്കുകയും ചെയ്തു.

To advertise here,

ഇതിന് പിന്നാലെ ഇഷയും അഹാനയും മാധ്യമങ്ങളോട് സംസാരിച്ചു. ഈ സ്ഥലത്ത് ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇവിടുത്തെ ആളുകള്‍ ഹേമമാലിനിയുടെ വിജയമാണ് ആഗ്രഹിക്കുന്നതെന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ ഹേമമാലിനിക്ക് ഇവിടെ ചെയ്യാനുണ്ടെന്നും ഇഷ ഡിയോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ഇഷയുടെ ചുണ്ടിന് വന്ന മാറ്റമാണ് ആരാധകര്‍ ശ്രദ്ധിച്ചത്. ഒരുകാലത്ത് ഇഷ സുന്ദരിയായിരുന്നെന്നും അവര്‍ക്ക് ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്നും ആരാധകര്‍ ചോദിക്കുന്നു. ഇഷയുടെ ചുണ്ടില്‍ ഉറുമ്പ് കടിച്ചോയെന്നും ചിലര്‍ ചോദിക്കുന്നു. ഇഷ ബോട്ടോക്‌സ് ചെയ്തുവെന്നും അതിനാലാണ് ചുണ്ട് വീര്‍ത്തിരിക്കുന്നതെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇഷ ഡിയോളും ഭര്‍ത്താവും വ്യവസായിയുമായ ഭരത് തക്താനിയും വിവാഹമോചിതരായിരുന്നു. 11 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ഇഷയാണ് വ്യക്തമാക്കിയത്. ഇരുവര്‍ക്കും രാധ്യ, മിരായ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.