
പ്രവാസികളാകുന്നവർ പലപ്പോഴും നഷ്ടപ്പെടുത്തുന്ന ഒന്നാണ് കുടുംബത്തോടൊപ്പമുള്ള ജീവിതം. വീട്ടിലേയും നാട്ടിലേയും മിക്ക പരിപാടികൾക്കും ഇവർക്ക് പങ്കെടുക്കാനും കഴിയില്ല. അതുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അയർലൻഡിൽ താമസിക്കുന്ന പ്രാചി ദുസാദ് എന്ന യുവതി.
ഡബ്ലിനിൽ താമസിക്കുന്ന പ്രാചിയെ അലട്ടുന്നത് വിദേശത്ത് താമസിക്കാനുള്ള ചെലവും വാടകയുമൊന്നുമല്ല. തന്റെ കുടുംബത്തിന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടമാണ് അവർ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. നാട്ടിൽ നടന്ന വലിയൊരു വിവാഹാഘോഷത്തിന്റെ വിശേഷങ്ങളും ഈ വീഡിയോയിലുണ്ട്.
തന്റെ കസിൻസ് മുഴുവൻ നാട്ടിൽ ആഘോഷത്തിമിർപ്പിലാണെന്നും താനാണെങ്കിൽ ഇതിലൊന്നും പങ്കെടുക്കാൻ കഴിയാത്തതിന്റെ നിരാശയിൽ അയർലൻഡിൽ കഴിയുകയാണെന്നും അവർ വീഡിയോയിൽ പറയുന്നു. 'വിദേശത്ത് താമസിക്കാനുള്ള ചെലവ് എത്രയാണെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. അത് വെറും വാടകയോ ബില്ലുകളോ മാത്രമല്ല. നാട്ടിൽ എന്റെ കസിന്റെ വിവാഹമാണ്. എന്റെ കുടുംബം മുഴുവൻ അവിടെ പാട്ടുപാടി, നൃത്തം ചെയ്ത് ആസ്വദിക്കുകയാണ്. അതിന്റെ ചിത്രങ്ങളും വീഡിയോയും ഫാമിലി ഗ്രൂപ്പിൽ വന്നുകൊണ്ടിരിക്കുന്നു.’-പ്രാചി പറഞ്ഞു. അവിടെ ഇല്ലാത്തതിന്റെ സങ്കടം തന്നെ അലട്ടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ജോലിയും തിരക്കും മറ്റ് ഉത്തരവാദിത്തങ്ങളുമാണ് അവധി ലഭിക്കാതിരിക്കാൻ കാരണമെന്നും പണം കൈയിലുണ്ടായിട്ടും ചിലപ്പോൾ ജീവിതം ആസ്വദിക്കാനാകില്ലെന്നും അവർ പറയുന്നു. ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. വിദേശത്ത് താമസിക്കുമ്പോൾ ഇത്തരം കൂടിച്ചേരലുകളാണ് നമുക്ക് നഷ്ടമാകുന്നതെന്നും പ്രാചിയുടെ അസ്ഥ തന്നെയാണ് തങ്ങളുടേതെന്നും പലരും കുറിച്ചു.
Content Highlights: Prachi Dusad highlights that the cost of living abroad extends beyond finances., Missing family milestones like weddings creates deep emotional distress for expats., Life abroad involves a constant balance between professional growth and personal sacrifice.
Published: 26 Apr 2026, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented