
ദിവസവും സോഷ്യല്‍മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ നിരവധി വീഡിയോകളാണ് നമുക്ക് മുന്നിലെത്തുന്നത്. പരിപാലകയുടെ പാട്ട് കേട്ട് ആസ്വദിച്ച് തന്റെ തുമ്പിക്കൈകൊണ്ട് അവരെ സ്‌നേഹത്തോടെ ആശ്ലേഷിച്ച് പിടിവിടാതെ നില്‍ക്കുന്ന ആനയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
തായ്‌ലന്‍ഡുകാരിയായ ലേക്ക് ചൈലേട്ട് ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സംരംഭകയായ ലേക്ക് ചൈലേട്ടും അവര്‍ പരിപാലിക്കുന്ന ഫാ മായ് എന്ന ആനയുമാണ് ആ വീഡിയോയിലുള്ളത്. ലേക്കിന്റെ പാട്ടില്‍ മുഴുകിയ ആന അവരെ തുമ്പിക്കൈകൊണ്ട് ആശ്ലേഷിച്ച് ഒരടിയനങ്ങാന്‍ സമ്മതിക്കാതെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷമുള്ള സമയത്ത് ആനക്കൂട്ടത്തോടൊപ്പം വിശ്രമിക്കാറുണ്ടെന്നും അവയ്ക്ക് പാട്ട് പാടിക്കൊടുക്കാറുണ്ടെന്നും ലേക്ക് ചൈലേട്ട് പറയുന്നു.
'എല്ലാ ഉച്ചക്ക് ശേഷവും വിശ്രമത്തിനുള്ള സമയമാണ്. ആനക്കൂട്ടങ്ങള്‍ മരത്തണലില്‍ ഒത്തുകൂടുന്നു, അത് അവരോടൊപ്പം ശാന്തമായി സമയം ചെലവഴിക്കുന്നതിനുള്ള എന്റെ നിമിഷമായി മാറുന്നു', വീഡിയോക്കൊപ്പമുള്ള അടികുറിപ്പില്‍ ലേക്ക് കുറിച്ചു.
ഒരുമിച്ചുള്ളപ്പോള്‍ ആനകള്‍ക്ക് ഇഷ്ടമുള്ള ഒരു കാര്യം ഞാന്‍ പാടുന്നതാണ്. പ്രത്യേകിച്ച് ഫാ മായി, സംഗീതത്തില്‍ അത്രയധികം ലയിച്ചുപോകുന്നതിനാല്‍ എന്നെ നടന്നുപോകാന്‍ അവള്‍ അനുവദിക്കുകയില്ല. അവളുടെ പ്രിയപ്പെട്ട ഗാനം അവസാനം വരെ പാടിക്കാനായി എന്നെ അവിടെത്തന്നെ നിര്‍ത്താന്‍ അവള്‍ ശ്രമിക്കും. പാട്ട് ആനകള്‍ക്ക് സന്തോഷം നല്‍കുക മാത്രമല്ല, അവരുടെ ഹൃദയങ്ങളെ മൃദുവാക്കാനും അവരെ കൂടുതല്‍ സൗമ്യരാക്കാനും സഹായിക്കുന്നു', ലേക്ക് ചൈലേട്ട് കുറിപ്പില്‍ വിവരിച്ചു.
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സവിശേഷമായ ബന്ധവും ആനകളുടെ വൈകാരികമായ ആരോഗ്യത്തില്‍ സംഗീതത്തിനുള്ള സ്വാധീനവും ഈ വീഡിയോ എടുത്തു കാണിക്കുന്നു. ഹൃദയസ്പര്‍ശിയായ വീഡിയോക്ക് കമന്റുകളുമായി നിരവധിപ്പേരെത്തി.
തായ്‌ലാന്‍ഡില്‍ മൃഗങ്ങളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തയായ ലേക്ക് ചൈലേട്ട് എലിഫന്റ് നാചുറല്‍ പാര്‍ക്കിന്റെ സ്ഥാപകകൂടിയാണ്. താന്‍ സംരക്ഷിക്കുന്ന ആനകള്‍ക്കൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും ലേക്ക് ചൈലേട്ട് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
പാട്ട് പാടുന്ന തന്നെ ആന ആലിംഗനംചെയ്യുന്ന വീഡിയോ മുമ്പും അവര്‍ സോഷ്യല്‍മീഡിയയില് ഷെയര്‍ ചെയ്തിരുന്നു.
Content Highlights: A touching video shows an elephant`s affectionate embrace of its caretaker to the tune of a song
Published: 07 Aug 2025, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented