ഓരോ രാജ്യത്തുള്ളവരും ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ അതിന്റേതായ ചെറിയ ചില വ്യത്യാസങ്ങള്‍ കാണും. തനതായ വാക്കുകളും ശൈലികളും ഉള്‍ക്കൊള്ളുന്ന കൂടുതല്‍ സമ്പന്നവും ഭാവനാത്മകവുമായ ഒരു ആശയവിനിമയ രൂപമായി ഇന്ത്യയിലെ ഇംഗ്ലീഷ് മാറിയിട്ടുണ്ട്. അവയില്‍ പലതും പരമ്പരാഗത ഇംഗ്ലീഷ് നിഘണ്ടുവില്‍ നമുക്ക് കാണാനാകില്ല. എന്നാല്‍ നമ്മുടെ ദൈനംദിന സംഭഷാണങ്ങളില്‍ തികച്ചും സ്വാഭാവികമായി കടന്നുവരുന്ന വാചകങ്ങളാണവ.
ഇപ്പോഴിതാ ഒരു ഡച്ചുകാരന്‍ ഇന്ത്യക്കാരിയായ തന്റെ ഭാര്യയില്‍നിന്ന് പഠിച്ച ചില ഇംഗ്ലീഷ് വാചകങ്ങള്‍ എക്‌സില്‍ പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഇംഗ്ലീഷ് ശൈലിക്ക് അനുസരിച്ചുള്ള ഈ വാചകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ആളുകളില്‍ ചിരി പടര്‍ത്തുകയും ചെയ്തു. ആംസ്റ്റര്‍ഡാമില്‍ താമസിക്കുന്ന സാഷാ അര്‍ബോണലാണ് എക്‌സില്‍ ഈ വാചകങ്ങള്‍ പങ്കുവെച്ചത്.
'ഇറ്റ്‌സ് നോര്‍മല്‍ ഓണ്‍ലി', 'അയാം നോട്ട് മാഡ് ഓക്കേ', 'സാള്‍ട്ട് ഈസ് ലെസ്', 'ഡൂ വണ്‍ തിംഗ്', 'ഹി ഈസ് മൈ റിയല്‍ ബ്രദര്‍' എന്നിങ്ങനെയുള്ള ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാചകങ്ങളും ശൈലികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. 'ഇന്ത്യയില്‍ എനിക്കിത് 100 രൂപയ്ക്ക് കിട്ടും' ('I can get this in India for 100 rupese) എന്നതാണ് തന്റെ പ്രിയപ്പെട്ട വാക്യമെന്നും സാഷാ പറയുന്നു.
എക്‌സിലെ ഈ പോസ്റ്റിന് 277,000-ല്‍ അധികം വ്യൂ ആണുള്ളത്. 3,000-ല്‍ അധികം ലൈക്കുകളും ഒട്ടേറെ കമന്റുകളും ലഭിച്ചു. ഇന്ത്യക്കാര്‍ ഉണ്ടാക്കിയ ഈ വാക്കുകളെ പ്രശംസിച്ച് ഒട്ടേറെ പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യക്കാര്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രീതി ഡച്ച് പൗരന്‍ പഠിക്കുന്നതില്‍ ചില ഉപയോക്താക്കള്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
'ശരിയാണ്, ഇന്ത്യക്കാര്‍ക്ക് ഇംഗ്ലീഷ് മാതൃഭാഷയല്ല, അവര്‍ അവരുടെ മാതൃഭാഷയില്‍ ചിന്തിക്കുകയും അതേ സമയം തന്നെ അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയുമാണ്. അതുകൊണ്ടാണ് വ്യാകരണപരമായി അപൂര്‍ണമായ നിരവധി വാക്യങ്ങള്‍ ഉണ്ടാകുന്നത്. അവയ്ക്ക് ഇന്ത്യന്‍ ഇംഗ്ലീഷില്‍ മാത്രമേ അര്‍ഥമുണ്ടാകൂ' എന്ന് ഒരു ഉപയോക്താവ് വിശദീകരിച്ചു.
'നത്തിങ്് ഡൂയിങ്' അറിയില്ലെങ്കില്‍ നിങ്ങളുടെ പഠനം പൂര്‍ണമാകില്ലെന്ന് മറ്റൊരാള്‍ കുറിച്ചു. ഇന്ത്യയില്‍ വന്നപ്പോഴുണ്ടായ ഇത്തരത്തിലുള്ള ഒരു അനുഭവം മറ്റൊരാള്‍ പങ്കുവെച്ചു. 'ഞാന്‍ ഇന്ത്യയിലായിരുന്നപ്പോള്‍, ഒരു അഡ്മിന്‍ ഉദ്യോഗസ്ഥ എന്നോട് 'പ്ലീസ് ഡൂ ദ നീഡ്ഫുള്‍' എന്ന് പറഞ്ഞു. എനിക്ക് ആശയക്കുഴപ്പമായി, ഞാന്‍ അവരോട് ചോദിച്ചു 'ഞാന്‍ എന്തിനാണ് ആവശ്യമില്ലാത്തത് (നീഡ്‌ലെസ്സ്) ചെയ്യേണ്ടത്?' എന്റെ ഇന്ത്യന്‍ സഹപ്രവര്‍ത്തകരാണ് അന്ന് അത് എന്താണെന്ന് എനിക്ക് പറഞ്ഞ് മനസിലാക്കിത്തന്നത്.'-ഉപയോക്താവ് പറയുന്നു.
Content Highlights: dutch man shares new english phrases he learned from his indian wife
Published: 25 Apr 2025, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented