രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ യുവതിക്ക് ആഡംബരവസതിയും വാഹനവും ഉള്‍പ്പെടെ വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി കോടീശ്വരനായ ഭര്‍ത്താവ്. ദുബായില്‍നിന്നുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ മലൈക രാജയ്ക്കാണ് പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ 'പുഷ് പ്രസന്റാ'യി (ഭാര്യമാര്‍ കുഞ്ഞിന് ജന്മം നല്‍കുന്നിതിന് പിന്നാലെ ഭര്‍ത്താക്കന്മാര്‍ നല്‍കുന്ന സമ്മാനം) നിരവധി ആഡംബരവസ്തുക്കൾ ഭര്‍ത്താവ് സമ്മാനിച്ചത്. 

To advertise here,

കസ്റ്റമൈസ്ഡ് പിങ്ക് മേഴ്‌സിഡെസ് ബെന്‍സ് ജി വാഗണ്‍, രണ്ടു മില്യണ്‍ ഡോളര്‍ മൂല്യംവരുന്ന വീട്, ഡിസൈനര്‍ ബാഗുകള്‍, ആഭരണങ്ങള്‍... അങ്ങനെ പോകുന്നു സമ്മാനങ്ങളുടെ നിര. മലൈയ്കയ്ക്കു മാത്രമല്ല, കുഞ്ഞിനും നിരവധി സമ്മാനങ്ങള്‍ ലഭിച്ചുവെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. കുഞ്ഞിനായി പ്രത്യേകം പറഞ്ഞു നിര്‍മിച്ച സ്വര്‍ണാഭരണങ്ങളും കുഞ്ഞുടുപ്പുകളുമൊക്കെ വീഡിയോയില്‍ കാണിക്കുന്നുമുണ്ട്. 

മകളെയും അവള്‍ക്കായി ഇത്ര വിലയേറിയ സമ്മാനങ്ങള്‍ ഒരുക്കിയ ഭര്‍ത്താവിനെയും പരാമര്‍ശിച്ച്- വിലപിടിപ്പുള്ള ഒരു പെണ്‍കുഞ്ഞ്. ഇത്ര കുഞ്ഞായ ഒരാള്‍ക്ക് എങ്ങനെയാണ് ഇപ്പോള്‍തന്നെ അദ്ദേഹത്തിന്റെ ബാക്ക് അക്കൗണ്ട് കാലിയാക്കാന്‍ കഴിയുന്നത് എന്ന തലക്കെട്ടോടെയാണ് മലൈക വീഡിയോ പങ്കുവെച്ചിട്ടുള്ളത്. നിരവധിപേരാണ് ഇതിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇത്രയും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ തരാന്‍, ഭര്‍ത്താവിനെന്താ ജോലി എന്ന് ആരായുന്നവരെയും കമന്റ് സെക്ഷനില്‍ കാണാം.