
ആ കാറപകടം ഡിയോഗോ ജോട്ടയുടെ ജീവന്‍ മാത്രമല്ല എടുത്തത്, അദ്ദേഹത്തിന്റെ പ്രിയതമയുടേയും മൂന്ന് മക്കളുടേയും സ്വപ്‌നം കൂടിയായിരുന്നു. 28-ാം വയസില്‍ ലിവര്‍പൂളിന്റേയും പോര്‍ച്ചുഗലിന്റേയും ജെഴ്‌സികള്‍ അനാഥാമാക്കി ജോട്ട മടങ്ങുമ്പോള്‍ മക്കളായ നാല് വയസുകാരന്‍ ഡെനീസിനേയും രണ്ട് വയസുകാരന്‍ ഡ്യൂറേട്ടിനേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ഭാര്യ റൂട്ട് കാര്‍ദോസയ്ക്ക് അറിയില്ല. ഒരു വയസ്പോലും പ്രായമാകാത്ത മകള്‍ക്ക് ആരെങ്കിലും പറഞ്ഞുനല്‍കുന്ന ഓര്‍മകള്‍ മാത്രമായിരിക്കും ഇനി അച്ഛന്‍.
10 ദിവസം മുമ്പാണ് ജോട്ടയും റൂട്ടും വിവാഹിതരായത്. അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിവാഹ വീഡിയോ ജോട്ട ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 'ഞങ്ങള്‍ ഒരിക്കലും മറക്കാത്ത ഒരു ദിവസം' എന്ന ക്യാപ്ഷനും ഇതിന് നല്‍കിയിരുന്നു. 'എന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു' എന്ന് പറഞ്ഞ് വിവാഹഗൗണിലുള്ള ചിത്രങ്ങള്‍ രണ്ട് ദിവസം മുമ്പ് റൂട്ടും ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നു. 'ഞാനാണ് ആ ഭാഗ്യവാന്‍' എന്നാണ് ഈ ചിത്രങ്ങള്‍ക്ക് താഴെ ജോട്ട റൂട്ടിനായി കുറിച്ചത്.
സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ സുഹൃത്തുക്കളായവരാണ് ജോട്ടയും റൂട്ടും. 2012 ഒക്ടോബര്‍ 22-ന് ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ജോട്ടയ്ക്ക് പ്രായം 15ഉം റൂട്ടിന് 13ഉം ആയിരുന്നു. പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലാണ് ഇരുവരും ഒരുമിച്ച് വളര്‍ന്നത്. ഫുട്‌ബോള്‍ കരിയറിന്റെ തുടക്കകാലം മുതല്‍ ജോട്ടയ്ക്ക് പിന്തുണയുമായി റൂട്ട് കൂടെയുണ്ടായിരുന്നു. ജോട്ട ലോകമറിയുന്ന ഫുട്‌ബോള്‍ താരമായി വളര്‍ന്നപ്പോള്‍ റൂട്ടും ഒപ്പം സഞ്ചരിച്ചു. പല രാജ്യങ്ങളിലും ക്ലബ്ബുകളിലും ജോട്ടയ്‌ക്കൊപ്പം പോയി.
2022 ജൂലൈയിലാണ് റൂട്ടിനെ ജോട്ട ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഒരു തടാകക്കരയില്‍നിന്ന് തന്റെ നേരെ മോതിരം നീട്ടിയ റൂട്ടിന് നേരെ ജോട്ട തന്റെ കൈവിലരുകള്‍ നീട്ടിക്കൊടുത്തു. അതിനുംമുമ്പ് ഇരുവരും ആദ്യത്തെ കുഞ്ഞ് ഡിനിസിനെ ജീവിതത്തിലേക്ക് വരവേറ്റിരുന്നു. 2023-ല്‍ ഡ്യൂറെറ്റും ജനിച്ചു. കഴിഞ്ഞ നവംബറിലാണ് ഇളയ മകള്‍ക്ക് റൂട്ട് ജന്മം നല്‍കിയത്. അവളുടെ ഒന്നാം പിറന്നാളിന് കാത്തുനില്‍ക്കാതെയാണ് ജോട്ടയുടെ മടക്കം.
Content Highlights: diogo jotas wife rute cardosa stares at a life shattered just days after marriage
Published: 03 Jul 2025, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented