കോഴിക്കോട്: കുഞ്ഞിപ്പള്ളി ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു. രാവിലെ ഏഴ് മണിയോടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. കർണാടകയിൽ നിന്ന് ഗുരുവായൂരിലേക്ക് ക്ഷേത്രദർശനത്തിനായി പോകുകയായിരുന്ന തീർഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കപ്പെടുന്നു.
അപകടസമയത്ത് കാറിൽ അഞ്ചോളം ആളുകൾ ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മാഹിയിൽ നിന്നും വടകരയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു.
Published: 13 Nov 2026, 09:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented