ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലുമായുള്ള വിവാഹമോചനത്തെക്കുറിച്ച് വീണ്ടും പ്രതികരിച്ച് നടിയും നർത്തകിയുമായ ധനശ്രീ വർമ. വിവാഹമെന്ന വ്യവസ്ഥയോടുള്ള ബഹുമാനംകൊണ്ടാണ് മുൻപ് മൗനം പാലിക്കാൻ തീരുമാനിച്ചത്. ഉത്തരവാദിത്വമുള്ളതിനാലാണ് എന്തുംവിളിച്ചുപറയാതെ ഇരുന്നതെന്നും ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കവെ അവർ പറഞ്ഞു.
'വിവാഹിതരാകുമ്പോൾ പങ്കാളിയുടെ അന്തസ്സ് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. വേണമെങ്കിൽ എനിക്കും അദ്ദേഹത്തെ അപമാനിക്കാമായിരുന്നു. ഒരു സ്ത്രീ എന്ന നിലയിൽ എനിക്കൊന്നും പറയാനില്ലെന്ന് നിങ്ങൾ കരുതരുത്. എന്നാൽ, അദ്ദേഹം എൻ്റെ ഭർത്താവായിരുന്നു. വിവാഹിതയായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യയായിരുന്നു എന്നതുകൊണ്ട് ഇപ്പോഴും ആ ബഹുമാനമുണ്ട്', ധനശ്രീ പറഞ്ഞു.
വിവാഹമോചനം അനുവദിച്ച ദിവസം 'ബീ യുവർ ഓൺ ഷുഗർ ഡാഡി' എന്ന ടീ ഷർട്ട് ധരിച്ചെത്തിയ ചാഹലിന്റെ നടപടിയേയും ധനശ്രീ പരോക്ഷമായി പരിഹസിച്ചു. 'എനിക്ക് പഞ്ചസാര ഇഷ്ടമല്ലെന്നും ഞാൻ അത് ഉപേക്ഷിച്ചിരിക്കുകയാണെന്നും ആളുകൾ അറിയേണ്ട സമയമായി. പലരും പല പേരുകളും എനിക്ക് ചാർത്തി തന്നിട്ടുണ്ട്. പഞ്ചസാര ഉപേക്ഷിച്ചെങ്കിലും പണം ഉപേക്ഷിച്ചിട്ടില്ല. അത് വളരെ പ്രധാനപ്പെട്ടതാണ്. ആർക്കാണ് പണം വേണ്ടാത്തത്?', അവർ കൂട്ടിച്ചേർത്തു.
ഈ വർഷം മാർച്ചിൽ മുംബൈ കുടുംബകോടതിയാണ് ചാഹലിനും ധനശ്രീ വർമയ്ക്കും വിവാഹമോചനം അനുവദിച്ചത്. 2020 ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. 2022 ജൂണിൽ ഇരുവരും വേർപിരിഞ്ഞിരുന്നു. 2025 ഫെബ്രുവരി അഞ്ചിന് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി ഇരുവരും കുടുംബകോടതിയിൽ സംയുക്ത ഹർജി നൽകി. 4.75 കോടി രൂപയാണ് ജീവനാംശമായി ചാഹൽ ധനശ്രീക്ക് നൽകിയത്.
Content Highlights: Post-Divorce, Dhanashree Varma Speaks on Respect, Responsibility, and Financial Security
Published: 09 Sept 2025, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented