സാമൂഹിക മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ഇന്‍ഫ്‌ളുവന്‍സറാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ കൃഷ്ണ. എല്ലാം വെട്ടിത്തുറന്ന്, വളരെ സാധാരണമായി സംസാരിക്കുന്ന പ്രകൃതമാണ് ഇത്രമേല്‍ ആരാധകരെ സൃഷ്ടിക്കാന്‍ ദിയയ്ക്ക് സഹായകമായത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അടുത്ത സുഹൃത്ത് കൂടിയായ അശ്വിന്‍ ഗണേഷുമായി ദിയ വിവാഹിതയായിരുന്നു. 

To advertise here,

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും തമിഴ്‌നാട്ടിലെ തിരുനെല്‍വേലി സ്വദേശിയുമാണ് അശ്വിന്‍. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോള്‍, ദിയയെപ്പറ്റിയുള്ള ഒരു അഭ്യൂഹം ഉയരുകയാണ് സാമൂഹിക മാധ്യമങ്ങളില്‍. അതിലേക്ക് നയിച്ചതാവട്ടെ, ദിയ അവസാനം പങ്കുവെച്ച യുട്യൂബ് വീഡിയോയും!

അശ്വിന്റെ അമ്മയായ മീനമ്മയുടെ പിറന്നാള്‍ ദിനം പ്രമാണിച്ച് ഇരുവരും കേക്കും സമ്മാനങ്ങളുമൊക്കെയായിച്ചെന്ന് കണ്ടിരുന്നു. ഇതിന്റെ വീഡിയോ ആണ് ഓസി ടാക്കീസ് യുട്യൂബ് പേജില്‍ ദിയ പങ്കുവെച്ചത്. പക്ഷേ, വീഡിയോ കണ്ട മിക്കവരും കമന്റ് ബോക്‌സില്‍ ദിയ ഗര്‍ഭിണിയാണോ എന്ന സംശയമാണ് പ്രകടിപ്പിച്ചത്. ചിലരെല്ലാം കമന്റുകളില്‍ അത് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. 

പൊതുവേ വീട്ടിലേക്കുള്ള യാത്രകളില്‍ ദിയയാണ് കാര്‍ ഓടിക്കാറ്. ഇത്തവണ ഡ്രൈവറെ വെച്ചതായി കാണുന്നുണ്ട് വീഡിയോയില്‍. ഇതാണ് ഗര്‍ഭിണിയാണെന്ന അഭ്യൂഹം പരക്കുന്നതിലേക്ക് നയിച്ച ഒരു കാരണം. കൂടാതെ ദിയയുടെ മുഖത്തെ തിളക്കം, ഭര്‍ത്താവ് താടി വടിക്കാതിരിക്കുന്നതിലെ രഹസ്യം എന്നിങ്ങനെയെല്ലാം ദിയ ഗര്‍ഭിണിയാണെന്ന് സംശയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവ് താടി വെട്ടാന്‍ പാടില്ല എന്ന് സംസ്‌കാരം തമിഴര്‍ക്കിടയില്‍ ഉള്ളതായി കേട്ടിട്ടുണ്ട്. അതിനാലാവാം അശ്വിന്‍ താടി വളര്‍ത്തിയതെന്നാണ് ഒരു കമന്റ്. ഒാസി ഗര്‍ഭിണിയാണ് എന്നുള്ള ഒരു കമന്റിന് മാത്രമുണ്ട് നാലായിരത്തിനടുത്ത് ലൈക്കുകള്‍. ദിയ ഗര്‍ഭിണിയാണെന്ന് ഒരിക്കല്‍ പ്രസവിച്ച എല്ലാവര്‍ക്കും മനസ്സിലാവുമെന്ന് മറ്റൊരു കമന്റുമുണ്ട്. ഇക്കാര്യം ഇരുവരും തന്നെ ഉടന്‍ വെളിപ്പെടുത്തട്ടെയെന്നും കമന്റുകള്‍ നീളുന്നു.