ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ സുപരിചിതയായ താരമാണ് ചൈതന്യ പ്രകാശ്. നര്‍ത്തകിയായ ചൈതന്യ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന റീലുകള്‍ക്ക് ആരാധകരേറെയാണ്. ഇപ്പോഴിതാ താന്‍ കടന്നുപോയ രോഗാവസ്ഥയെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ചൈതന്യ. തലയില്‍ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ചൈതന്യ വ്യക്തമാക്കി.

To advertise here,

'2025 ഇങ്ങനെയാകും തുടങ്ങുകയെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ജീവിതം എല്ലായ്‌പ്പോഴും നമ്മുടെ തീരുമാനം പോലെ തന്നെ മുന്നോട്ട് പോകണമെന്നില്ലല്ലോ. എനിക്ക് പ്രീ ഓറിക്കുലാര്‍ സൈനസ് എന്ന രോഗവസ്ഥയുണ്ട്. കഴിഞ്ഞ വര്‍ഷം നാലു തവണയാണ് അണുബാധയുണ്ടായത്. കടുത്ത വേദനയാണ്.'

'ശസ്ത്രക്രിയയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലായിരുന്നു. അങ്ങനെ അവസാനം 2025 ന്റെ തുടക്കത്തില്‍ തന്നെയത് ചെയ്തു. എന്റെ പുതുവര്‍ഷം ഇങ്ങനെയാകുമെന്ന് ഞാന്‍ സങ്കല്‍പ്പിച്ചിട്ടേയില്ലായിരുന്നു. പക്ഷേ ഈ തീരുമാനമെടുത്തതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ചില സാഹചര്യങ്ങളില്‍ ചില കഠിനമായ തീരുമാനങ്ങള്‍ നല്ല നാളുകളിലേക്ക് നമ്മെ നയിക്കും. നമ്മെ കാത്തിരിക്കുന്നതിനെ സ്വീകരിക്കുക,പ്രതീക്ഷയോടെ നേരിടുക, നിങ്ങളുടെ ഓരോ ചുവടുവെയ്പ്പിനെയും വിശ്വസിക്കുക,' ചൈതന്യ കുറിച്ചു.