
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയിൽ ക്ലാസിക്കൽ നൃത്തവും നാടോടി സംഗീതവും ആസ്വദിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഭാര്യ ഡയാന ഫോക്‌സും. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേർന്ന് ഇരുവരെയും സ്വീകരിച്ചു. ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയതാണ് ഇരുവരും.
ഉച്ചഭക്ഷണത്തിന് എത്തിയ ഇരുവർക്കും നാടോടി സംഗീതത്തിന്റെയും ക്ലാസിക്കൽ നൃത്തത്തിന്റെയും പ്രകടനങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞു. മുംബൈ സന്ദർശനത്തിന് ശേഷം രാജ്യ തലസ്ഥാനത്തെത്തിയ കാർണി തിങ്കളാഴ്ച ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കാർണിയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു.
മുംബൈയിലെ സന്ദർശനം പൂർത്തിയാക്കിയശേഷം ഞായറാഴ്ച വൈകീട്ടാണ് കാനഡ പ്രധാനമന്ത്രി ന്യൂഡൽഹിയിലെത്തിയത്. കേന്ദ്ര സഹമന്ത്രി ജിതിൻ പ്രസാദയാണ് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെയാണ് കാർണി ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ ജി 7, ജി 20 ഉച്ചകോടികൾക്കിടയിൽ നടന്ന കൂടിക്കാഴ്ചകളെ അടിസ്ഥാനമാക്കി ഇരു നേതാക്കൾ വ്യാപാരം, നിക്ഷേപം, ഊർജ്ജം, നിർണായക ധാതുക്കൾ, കൃഷി, വിദ്യാഭ്യാസം, ഗവേഷണം എന്നീ രാജ്യങ്ങളിൽ ഇരുരാജ്യങ്ങൾ തമ്മിൽ നിലനിൽക്കുനന സഹകരണം വിലയിരുത്തും.
Content Highlights: Canadian PM Mark Carney's official visit to India to strengthen bilateral ties., Held high-level meetings with PM Narendra Modi and EAM S Jaishankar.
Published: 03 Mar 2026, 01:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented