
ആര്‍ത്തവത്തെ അശുദ്ധിയായും ഒളിച്ചും പാത്തും കൈകാര്യം ചെയ്യേണ്ട വിഷയമായുമെല്ലാം കാണുന്നവരാണ് ലോകത്ത് ഭൂരിഭാഗവും. എന്നാല്‍ നമ്മുടെ നാട്ടില്‍ പോലും ആര്‍ത്തവത്തോടുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങളാണ് കുറച്ചുകാലമായി ഉണ്ടാകുന്നത്. അശുദ്ധവുമല്ല, വിശുദ്ധവുമല്ല, തികച്ചും സ്വാഭാവികമായൊരു ജൈവിക പ്രക്രിയ മാത്രമാണ് ആര്‍ത്തവമെന്ന ആശയത്തിന് ഓരോദിവസവും പ്രചാരമേറുകയാണ്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞദിവസം ഇംഗ്ലണ്ടില്‍ നടന്നത്.
Also Read: ചാറ്റ്ജിപിടിയുടെ സഹായത്തോടെ 20 ലക്ഷത്തിന്റെ കടം തീര്‍ത്തു; എങ്ങനെയെന്ന് വിശദീകരിച്ച് യുവതി | വീഡിയോ
വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിനായി എത്തിയ അമേരിക്കന്‍ മോഡലും റിയാലിറ്റി ഷോ താരവുമായ ബ്രൂക്‌സ് നദെര്‍ എന്ന 28-കാരിക്ക് അവിടെ വെച്ച് അപ്രതീക്ഷിതമായി ആര്‍ത്തവമുണ്ടായി. തുടര്‍ന്ന് ബ്രൂക്‌സ് ധരിച്ചിരുന്ന വെള്ള സ്‌കര്‍ട്ടില്‍ രക്തക്കറ പുരളുകയും അത് പുറത്തുള്ളവര്‍ക്ക് ദൃശ്യമാകുകയും ചെയ്തു. എന്നാല്‍ ബ്രൂക്‌സ് പരിഭ്രാന്തയാകുകയോ ഇത് മറച്ചുവെക്കാന്‍ ശ്രമിക്കുകയോ ഒന്നും ചെയ്തില്ല.
ഇതിന്റെ വീഡിയോ ബ്രൂക്‌സ് തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. തന്റെ വസ്ത്രത്തിലെ രക്തക്കറയും അത് കാണുന്ന സുഹൃത്തുക്കളുമാണ് ബ്രൂക്‌സ് പങ്കുവെച്ച ദൃശ്യത്തിലുണ്ടായിരുന്നത്. 'വിംബിള്‍ഡണില്‍ തിളങ്ങാനായെത്തി, പക്ഷേ ആര്‍ത്തവം ആരംഭിച്ചു' എന്ന അടിക്കുറിപ്പിനൊപ്പമാണ് താരം ടിക്‌ടോക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
Don't Miss: 'ഞാൻ പോകുന്നു'; ജീവനക്കാരിയുടെ അവധിഅപേക്ഷ കണ്ട് ഞെട്ടി CEO, പിന്നെ സന്തോഷം, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ബ്രൂക്‌സിന്റെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സാമൂഹികമാധ്യമങ്ങളില്‍ ലഭിച്ചത്. ആര്‍ത്തവത്തെ അസ്വാഭാവികമായ കാര്യമായി കാണാതെ തികച്ചും സ്വാഭാവികമായി കൈകാര്യം ചെയ്ത ബ്രൂക്കിനെ ഒട്ടേറെ പേരാണ് അഭിനന്ദിച്ചത്. 'എന്നിലെ കൗമാരക്കാരി ബ്രൂക്കിനെ സല്യൂട്ട് ചെയ്യുന്നു. രക്തക്കറയുണ്ടോ എന്ന ആശങ്കയുമായി ഞാന്‍ ചെലവഴിച്ചത് വര്‍ഷങ്ങളാണ്' എന്നാണ് ഒരു യുവതി കമന്റിട്ടത്. 'ഇങ്ങനെയുള്ള കൂടുതല്‍ സ്ത്രീകളുണ്ടാകണം' എന്നായിരുന്നു മറ്റൊരു കമന്റ്. 'വെള്ള വസ്ത്രം ധരിക്കുമ്പോള്‍ തന്നെ ഇങ്ങനെ സംഭവിക്കണം, അവളുടെ കൈയില്‍ പാഡ് ഉണ്ടായിരുന്നുവെന്ന് പ്രതീക്ഷിക്കുന്നു' എന്ന് മറ്റൊരാള്‍ കുറിച്ചു.
കറുത്ത നിറത്തിലുള്ള പോള്‍ക്ക ഡോട് ഷര്‍ട്ടും തൂവെള്ള സ്‌കര്‍ട്ടും ധരിച്ചാണ് ബ്രൂക്‌സ് വിംബിള്‍ഡണിനെത്തിയത്. താരത്തിന് കൂടുതല്‍ ഭംഗിയേകിക്കൊണ്ട് സണ്‍ ഗ്ലാസും മുഖത്തുണ്ടായിരുന്നു. 2019-ല്‍ സ്‌പോര്‍ട്‌സ് ഇലസ്‌ട്രേറ്റഡ് മാഗസിന്റെ സ്വിം സ്യൂട്ട് ലക്കത്തിന്റെ കവറില്‍ ഇടംപിടിച്ച ബ്രൂക്‌സ് നദെര്‍ ഡാന്‍സിങ് വിത് ദി സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. ബാക്ക്‌ട്രെയ്‌സ് (2018) എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ബ്രൂക്‌സ്.
Also Read: 'വീട്ടമ്മമാർക്ക് വിരമിക്കൽ ഇല്ലല്ലോ അല്ലേ'; ഭാര്യയുടെ കുറിക്ക് കൊള്ളുന്ന മറുപടി, ഭർത്താവിന്റെ ഉപഹാരം
Content Highlights: Fans praise Brooks Nader for not ‘cringing’ after getting period stains on her white skirt
Published: 07 Jul 2025, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented