പലപ്പോഴും ടൂറിസ്റ്റുകളായെത്തുന്ന വിനോദസഞ്ചാരികൾ ഇന്ത്യയെ കുറിച്ച് മോശം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് വലിയ ചർച്ചകൾക്കും വഴിവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരം വീഡിയോകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു ബ്രിട്ടീഷ് സഞ്ചാരി.
പലതവണ ഇന്ത്യ സന്ദർശിച്ചിട്ടുള്ള റോറി പോർട്ടർ എന്ന ടൂറിസ്റ്റാണ് ഇന്ത്യയെ കുറിച്ചുള്ള മോശം ധാരണകളെ വിമർശിച്ചത്. ആതിഥ്യ മര്യാദയുള്ളവരാണ് ഇന്ത്യക്കാരെന്നും അതിശയിപ്പിക്കുന്ന രീതിയിലുള്ള സംസ്‌കാരമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. 'ഒരു മാന്ത്രികഭൂമി' എന്നാണ് റോറി പോർട്ടർ ഇന്ത്യയെ വിശേഷിപ്പിച്ചത്. സങ്കുചിത മനസുള്ളവർ ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
'സോഷ്യൽ മീഡിയയിൽ കുറച്ച് വീഡിയോകൾ കണ്ടതുകൊണ്ടോ അല്ലെങ്കിൽ കുറച്ചുപേർ അഭിപ്രായം പറഞ്ഞതുകൊണ്ടോ മാത്രം നിങ്ങൾ എങ്ങനെയാണ് ഒരു രാജ്യം സന്ദർശിക്കാതിരിക്കുക? എന്റെ വീഡിയോകൾക്ക് താഴെ 'എനിക്ക് ഒരിക്കലും ഇന്ത്യയിലേക്ക് പോകാൻ കഴിയില്ല' എന്ന് പലരും കമന്റ് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് അദ്ഭുതം തോന്നാറുണ്ട്. വൃത്തിയില്ലാത്ത കുറച്ച് സ്ട്രീറ്റ് ഫുഡ് വീഡിയോകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിലയിരുത്തൽ.
ഞാൻ പോയിട്ടുള്ളതിൽവെച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ. എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽവെച്ച് ഏറ്റവും മികച്ച ചില മനുഷ്യരെ ഞാൻ അവിടെയാണ് കണ്ടത്. അവർ ദയയുള്ളവരും അതിഥികളെ സ്‌നേഹിക്കുന്നവരുമാണ്. ലോകത്തെ ഏറ്റവും മികച്ച ഭക്ഷണം ഞാൻ അവിടെ നിന്നാണ് കഴിച്ചത്. ഏറ്റവും ആകർഷകമായ പലതും ഞാൻ അവിടെ കണ്ടു.'-യുവാവ് വീഡിയോയിൽ പറയുന്നു. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളേയും പോലെ ഇന്ത്യക്കും അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. അതിന് മാത്രം ശ്രദ്ധ കൊടുത്ത് നല്ല കാര്യങ്ങൾ മറച്ചുവെയ്ക്കുന്നത് സങ്കുചിത ചിന്താഗതിയാണെന്നും റോറി വ്യക്തമാക്കുന്നു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ഒട്ടേറെപ്പേർ പ്രതികരിച്ചു. 'എല്ലാ രാജ്യങ്ങൾക്കും നല്ലതും ചീത്തയുമുണ്ട്. ഞാൻ ഇന്ത്യയിൽ ഒരു വർഷത്തോളം താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു. പൊതുവേ ഇന്ത്യ വളരെ സുരക്ഷിതമാണ്. ഇവിടെയുള്ള ആളുകൾ സഹായിക്കാൻ തയ്യാറാണ്. സാംസ്‌കാരികമായി വളരെ സമ്പന്നമാണ്.'- ഒരു ഉപയോക്താവ് കുറിച്ചു.
Content Highlights: Rory Porter challenges negative stereotypes about India online., The importance of experiencing a culture firsthand rather than relying on viral videos., Highlighting India's hospitality, rich culture, and diversity., Community support for positive narratives regarding Indian tourism.
Published: 13 Jun 2026, 05:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented