ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ തനത് രുചി ആസ്വദിച്ച് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി. എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ അദ്ദേഹം ഡൽഹിയിലെ പ്രശസ്തമായ ജഗ്ഗർനോട്ട് റസ്റ്ററന്റിലെത്തിയാണ് പ്രഭാതഭക്ഷണം കഴിച്ചത്. പ്രശസ്ത ഫുഡ് വ്ലോഗർ സമീർ ബാവയ്‌ക്കൊപ്പമുള്ള ലാമിയുടെ ഭക്ഷണയാത്രയുടെ വീഡിയോ ശ്രദ്ധനേടുകയാണ്.

To advertise here,

ഭക്ഷണത്തിനിടെ ഇന്ത്യയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മൂന്ന് കാര്യങ്ങൾ ഏതാണെന്ന സമീറിന്റെ ചോദ്യത്തിന് ‘എരിവ്, ചൂട്, സ്വാദ്’ എന്നായിരുന്നു ലാമിയുടെ മറുപടി. മീൻ കറിയാണ് തന്റെ ഇഷ്ടവിഭവമെന്നും അദ്ദേഹം പറയുന്നുണ്ട്. 

മിനി ഇഡലിയും വടയും ചട്ണിയിൽ മുക്കി കഴിക്കുന്നതിനൊപ്പം ഫിൽറ്റർ കോഫിയുടെ രുചിയും അദ്ദേഹം ആസ്വദിച്ചു. 

ഉപപ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാൻ സാധിച്ചത് വലിയൊരു ബഹുമതിയായി കാണുന്നുവെന്ന് സമീർ ബാവയും കുറിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടായിരുന്നു.