
ഭര്‍ത്താവും മുന്‍ ഇന്ത്യന്‍ കബഡി ടീം ക്യാപ്റ്റനുമായ ദീപക് നിവാസ് ഹൂഡയ്‌ക്കെതിരേ പുതിയ ആരോപണവുമായി ബോക്‌സിങ് താരം സ്വീറ്റി ബൂറ. ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്നും പുരുഷന്മാരെയാണ് അദ്ദേഹത്തിന് താത്പര്യമെന്നും സ്വീറ്റി ബൂറ ആരോപിച്ചു. പുറത്തുപറയാന്‍ കഴിയാത്ത പലകാര്യങ്ങളും ഭര്‍ത്താവ് തന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് മറ്റു പുരുഷന്മാരുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും സ്വീറ്റി ബൂറ പുറത്തുവിട്ട പുതിയ വീഡിയോയില്‍ വെളിപ്പെടുത്തി.
'ആ വീഡിയോകള്‍ കണ്ടപ്പോള്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന് പുരുഷന്മാരെയാണ് താത്പര്യം. ദീപക് സ്വവര്‍ഗാനുരാഗിയാണെന്നതിന് എന്റെ പക്കല്‍ വീഡിയോ തെളിവുകളുണ്ട്. ഇത് ഞാന്‍ കോടതിയില്‍ ഹാജരാക്കും', സ്വീറ്റി പറഞ്ഞു.
ഭര്‍ത്താവിനെ സംബന്ധിച്ചുള്ള ഈ വിവരങ്ങള്‍ തന്റെ മാതാപിതാക്കളോട് പോലും പറയാന്‍ തനിക്ക് ധൈര്യമുണ്ടായിരുന്നില്ലെന്ന് സ്വീറ്റി പറയുന്നു. എന്നാല്‍, നിലവിലെ സാഹചര്യങ്ങൾ മൂലം ഇതെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുപറയാന്‍ താന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ലളിതമായ നടപടിക്രമങ്ങളിലൂടെ ദീപക് ഹൂഡയില്‍നിന്ന് വിവാഹമോചനമാണ് തനിക്ക് വേണ്ടതെന്നും അദ്ദേഹത്തില്‍നിന്ന് ഒരു രൂപപോലും വേണ്ടെന്നും സ്വീറ്റി ബൂറ പറയുന്നു. ''ഞാന്‍ ചെലവഴിച്ചതെല്ലാം എന്റെ പണമാണ്. ഒരൊറ്റ പൈസ പോലും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. 2015-ല്‍ ഞങ്ങള്‍ രണ്ടുപേരും ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു ശൗചാലയം പോലും ഉണ്ടായിരുന്നില്ല. ഞാന്‍ കുറേ മെഡലുകള്‍ നേടി. പക്ഷേ, അദ്ദേഹത്തിന് എന്നെപ്പോലെ വിജയിക്കാനായില്ല'', സ്വീറ്റി ബൂറ പറഞ്ഞു.
ഭര്‍ത്താവായ ദീപക് ഹൂഡയെ സ്വീറ്റി ബൂറ പോലീസ് സ്‌റ്റേഷനില്‍വെച്ച് മര്‍ദിക്കുന്നതിന്റെ വീഡിയോ അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദമ്പതിമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് പോലീസ് മധ്യസ്ഥചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴാണ് സ്വീറ്റി ബൂറ ഭര്‍ത്താവിനെ മര്‍ദിച്ചത്. സംഭവത്തില്‍ ദീപക്കിന്റെ പരാതിയില്‍ സ്വീറ്റിയ്ക്കും ബന്ധുക്കള്‍ക്കും എതിരേ പോലീസ് കേസെടുത്തിരുന്നു.
ദീപക് ഹൂഡയ്‌ക്കെതിരേ സ്വീറ്റി ബൂറ നേരത്തെ സ്ത്രീധനപീഡനത്തിന് പരാതി നല്‍കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചെന്നായിരുന്നു സ്വീറ്റി ബൂറയുടെ പരാതി. ഇതിനുപിന്നാലെയാണ് പോലീസ് ഇരുവരെയും ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തിയത്. 2022-ലായിരുന്നു ബോക്‌സിങ് താരമായ സ്വീറ്റി ബൂറയുടെയും കബഡി താരമായ ദീപക് ഹൂഡയുടെയും വിവാഹം.
Content Highlights: Boxer Saweety Boora accuses her husband,Deepak Hooda, of homosexuality and domestic violence
Published: 27 Mar 2025, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented