
തൊഴിലിടങ്ങളില്‍ സഹപ്രവര്‍ത്തകരുമായുള്ള അസ്വാരസ്യങ്ങള്‍ സ്വാഭാവികമാണെങ്കിലും സിനിമാമേഖലയിലെ ചെറിയ പിണക്കങ്ങള്‍ വരെ വലിയ ചർച്ചയാകാറുണ്ട്. അത്തരത്തിൽ പരസ്യമായ രഹസ്യമായിരുന്നു താരറാണികളായിരുന്ന മുംതാസും ഷർമിള ടാഗോറും തമ്മിലുണ്ടായിരുന്ന സൗന്ദര്യപ്പിണക്കം. രണ്ട് അഭിനേത്രികൾക്ക് പരസ്പരം സൗഹൃദം പങ്കിടാനാകില്ലെന്നും താന്‍ ഇതു വരെ ഷര്‍മിളാ ടാഗോറുമായി ഡിന്നര്‍ കഴിക്കാന്‍ പോകുകയോ ഒരുമിച്ചിരിക്കുകയോ ചെയ്തിട്ടില്ലെന്നും മുംതാസ് മുമ്പ് ഒരഭിമുഖത്തിനിടെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത്തരം ശത്രുതകളൊന്നുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുംതാസ്.
ഷര്‍മിളയുമായി തനിക്ക് ശത്രുതയില്ലെന്ന് പറയുകയാണ് മുംതാസ്. ഇരുവരുടേയും ഒപ്പം ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ച രാജേഷ് ഖന്ന അഭിനേത്രികള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചകള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും മുംതാസ് പറയുന്നുണ്ട്.
ഞാന്‍ ഷര്‍മിളയെ വളരെയധികം ബഹുമാനിച്ചിരുന്നു. അവര്‍ക്ക് എന്നേക്കാളേറെ വിദ്യാഭ്യാസയോഗ്യതയും ലോകവിവരവമുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയത്തിലേക്കെത്തിയ എനിക്ക് സിനിമാത്തിരക്കുകൾ കാരണം ഷര്‍മിളയോടന്നല്ല മറ്റൊരു നടിയോടും അടുത്തിടപെടാന്‍ കഴിഞ്ഞിട്ടില്ല- മുംതാസ് പറയുന്നു.
രാജേഷ് ഖന്നയോടൊപ്പം ഒട്ടനവധി സിനിമകള്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും മുംതാസ് പങ്കുവെക്കുന്നുണ്ട്. ഇരുവരും രാജേഷ് ഖന്നയ്ക്കൊപ്പം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം തന്നോട് പൊസ്സസ്സീവ് ആയിരുന്നതായും അവര്‍ പറയുന്നുണ്ട്. മറ്റ് നടന്‍മാരുമായി താൻ സിനിമകള്‍ ചെയ്യുന്നുവെന്ന് അറിയുമ്പോള്‍ ഖന്ന അസ്വസ്ഥനായിരുന്നു. എന്നാല്‍ താന്‍ തിരിച്ച് അങ്ങനെയായിരുന്നില്ല. തന്നെ അദ്ദേഹം അത്തരത്തില്‍ പരിഗണിച്ചിരുന്നതിൽ സന്തോഷമുണ്ടെന്നും മുംതാസ് പറയുന്നുണ്ട്.
Content Highlights: bollywood actor mumtaz clarifies her relationship with veteren actor Sharmila Tagore
Published: 05 Aug 2024, 07:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented