ആറ് വർഷത്തെ പ്രണയത്തിനുശേഷം വിവാഹിതനാകാൻ ഒരുങ്ങുകയാണ് നടനും വ്‌ളോഗറുമായ ബിനീഷ് ബാസ്റ്റിൻ. അടൂർ സ്വദേശിയായ താരയാണ് വധു. ഡിസംബറിൽ ഇരുവരുടേയും മനസ്സമ്മതം കഴിഞ്ഞിരുന്നു. ഇതിന്റെ വിശേഷങ്ങൾ ബിനീഷ് വ്‌ളോഗിലൂടെ പങ്കുവെച്ചിരുന്നു.

To advertise here,

ഇപ്പോഴിതാ വിവാഹനിശ്ചയ ചടങ്ങ് പോലെയുള്ള 'അച്ചാര കല്യാണം' എന്ന ചടങ്ങിന്റെ വിശേഷങ്ങളാണ് ബിനീഷ് യുട്യൂബ് വീഡിയോയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. താരയുടെ ബന്ധുക്കൾ ബിനീഷിന്റെ വീട്ടിലെത്തുകയും വിവാഹത്തിന്റെ തിയ്യതി നിശ്ചയിക്കുകയും ചെയ്യുന്നതാണ് ചടങ്ങ്.

അച്ചാരം എന്നത് പണ്ട് സ്ത്രീധനം കൊടുക്കുന്നതിനേയാണ് പറഞ്ഞിരുന്നതെന്നും ഇപ്പോൾ അങ്ങനെയുള്ള കാര്യങ്ങളൊന്നും ഇല്ലെന്നും ബിനീഷ് പറയുന്നു. 'ഞാൻ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിക്കുന്നത്. ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന സ്ത്രീ തന്നെയാണ് ഞങ്ങളുടെ ധനം. അതായത് താര തന്നെയാണ് ഞങ്ങളുടെ ധനം. കാരണവൻമാരാണ് തിയ്യതിയൊക്കെ തമ്മിൽ സംസാരിച്ച് തീരുമാനിക്കുന്നത്.'-വീഡിയോയിൽ ബിനീഷ് പറയുന്നു.

അച്ചാര കല്ല്യാണത്തിനുള്ള പന്തൽ തങ്ങൾ തന്നെയാണ് വീട്ടുമുറ്റത്ത് ഒരുക്കിയതെന്നും ഒരു സാധാരണക്കാരന്റെ കുടുംബത്തിലുണ്ടാകുന്ന ചെറിയ കുറവുകൾ ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാനാകുമെന്നും ബിനീഷ് പറയുന്നു. വിവാഹം എല്ലാവരേയും അറിയിച്ച് അടിയപൊളിയാക്കാനാണ് പ്ലാനെന്നും എല്ലാവരും പ്രാർഥിക്കണമെന്നും ബിനീഷ് വീഡിയോയിൽ പറയുന്നുണ്ട്.