നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളിട്ടത്

പ്രതീകാത്മക ചിത്രം | Photo: PTI
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധിപേര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് ബെംഗളൂരു. ഇങ്ങനെയെത്തുന്നവര്‍ വീടുകളിലും അപ്പാര്‍ട്ടുമെന്റുകളിലുമെല്ലാം മാസവാടകയ്ക്കാണ് താമസിക്കുക. ഇപ്പോഴിതാ ബെംഗളൂരുവിലെ ഫ്‌ളാറ്റ് വാടക സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്. ഒരു യുവാവിന്റെ എക്‌സ് (പഴയ ട്വിറ്റര്‍) പോസ്റ്റാണ് ഇതിന് കാരണമായത്.
സ്റ്റാര്‍ട്ട്അപ്പ്, റെസ്റ്ററന്റ്, വെബ് മാഗസിന്‍ തുടങ്ങിയവയുടെ ഉടമയും ഫ്രീലാന്‍സ് ഡിസൈനറുമെല്ലാമായ ബെംഗളൂരുവിലുള്ള സഹില്‍ ഖാന്‍ എന്ന യുവാവിന്റെ ഒറ്റവരി പോസ്റ്റാണ് വൈറലായിരിക്കുന്നത്. മൂന്ന് മുറികളും ഹാളും അടുക്കളയും അടങ്ങുന്ന ഒരു ഫ്‌ളാറ്റിന്റെ (3ബിഎച്ച്‌കെ ഫ്‌ളാറ്റ്) മാസവാടക കേട്ടലിന്റെ ഞെട്ടലാണ് പോസ്റ്റില്‍ സഹില്‍ രേഖപ്പെടുത്തിയത്.
Don’t Miss: ഭര്‍ത്താവിന് ഡോക്ടറേറ്റ്, ഇ.കോളി ബാക്ടീരിയയുടെ ആകൃതിയിൽ കേക്കുണ്ടാക്കി ഭാര്യയുടെ സർപ്രൈസ് | വീഡിയോ
'ബെംഗളൂരുവിലെ കൂക്ക് ടൗണിലുള്ള 3ബിഎച്ച്‌കെ ഫ്‌ളാറ്റിന് ഉടമകള്‍ ഒരു ലക്ഷം രൂപ വാടക ചോദിക്കുന്നു. ഇതെന്താ ആളുകള്‍ക്ക് ഭ്രാന്തായോ?' -ഇതായിരുന്നു സഹില്‍ ഖാന്റെ പോസ്റ്റ്. അധികം വൈകാതെ പോസ്റ്റ് വൈറലാകുകയും വലിയ ചര്‍ച്ചയാകുകയും ചെയ്തു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളിട്ടത്.
'സ്വന്തമായി വീട് വാങ്ങാന്‍ അവര്‍ നിങ്ങളെ പ്രചോദിപ്പിക്കുകയാണ്' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. 'എംജി റോഡിന് സമീപം 70,000 വാടകയുള്ള ഒരു 3ബിഎച്ച്‌കെ കണ്ടു. അതിന്റെ ഡെപ്പോസിറ്റ് അഞ്ച് ലക്ഷമാണ്' എന്ന് മറ്റൊരാള്‍. 'മുംബൈയിലേക്ക് വരൂ സഹോദരാ. നിങ്ങള്‍ക്ക് ഒരുലക്ഷം രൂപയ്ക്ക് 2ബിഎച്ച്‌കെ ലഭിക്കും.' എന്ന് മറ്റൊരാള്‍ കുറിച്ചു.
Content Highlights: 'Are People Crazy?': Man Shocked as Owners Demand One Lakh Rupee Rent for a Three-BHK Flat in Bengaluru; Post Goes Viral
Published: 21 Nov 2025, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented