
സൂര്യകുമാര്‍ യാദവും ഭാര്യ ദേവിഷ ഷെട്ടിയും അവനീത് കൗറും ക്ഷേത്രത്തില്‍ | Photo: instagram/ surya kumar yadav/ avneetkaur
വിരാട് കോലിയുടെ ഒരൊറ്റ ലൈക്കിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് അവനീത് കൗര്‍. ഇന്‍സ്റ്റഗ്രാമില്‍ അവനീതിന്റെ ചിത്രത്തിന് കോലി ലൈക്ക് ചെയ്തതോടെയാണ് അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവിനും ഭാര്യ ദേവിഷ ഷെട്ടിക്കുമൊപ്പമുള്ള അവനീതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മധ്യപ്രദേശിലെ ഉജ്ജയിനിലെ ശ്രീ മഹാകാലാശ്വേര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു മൂന്നു പേരും. ഇതിന്റെ വീഡിയോ സൂര്യകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സൂര്യകുമാറിനും ഭാര്യക്കുമൊപ്പം അവനീത് ക്ഷേത്രത്തില്‍ ഇരിക്കുന്നത് ഈ വീഡിയോയില്‍ കാണാം. ഇതിന് താഴെ ഒട്ടേറെപ്പേരാണ് അവനീതിനെ കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. സൂര്യകുമാറിനും ഭാര്യയ്ക്കും അവനീതിനെ എങ്ങനെയാണ് പരിചയമെന്നും അവരുടെ കൂടെ വന്നതാണോ അവനീത് എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് യാദൃശ്ചികമായ കണ്ടുമുട്ടലാണെന്നും ചിലര്‍ കുറിച്ചു. ബാബാ മാഹാകാലിന്റെ ഭക്തനായ സൂര്യകുമാര്‍ ഇടയ്ക്കിടെ ഇവിടെ സന്ദര്‍ശിക്കാറുണ്ട്.
ക്ഷേത്രസന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ അവനീതും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അവനീത് ക്ഷേത്രത്തിലെത്തിയത്. ജന്മദിനത്തില്‍ ഭഗവാന്‍ ശിവന്റെ അനുഗ്രഹം തേടുന്നു എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്.
നേരത്തെ ഇന്‍സ്റ്റഗ്രാമിലെ ഒരു ഫാന്‍പേജില്‍ വന്ന അവനീതിന്റെ ചിത്രമാണ് വിരാട് കോലി ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് ലൈക്ക് ചെയ്തത്. ഇത് വലിയ ചര്‍ച്ചയായതോടെ വിശദീകരണവുമായി കോലി രംഗത്തെത്തുകയും ചെയ്തു. 'എന്റെ ഫീഡ് ക്ലിയര്‍ ചെയ്യുമ്പോള്‍, അല്‍ഗോരിതം തെറ്റായി ഒരു ഇന്ററാക്ഷന്‍ രേഖപ്പെടുത്തിയതായി തോന്നുന്നു എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിന് പിന്നില്‍ യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. അനാവശ്യമായ അനുമാനങ്ങള്‍ ഉണ്ടാക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.' എന്നായിരുന്നു കോലിയുടെ വിശദീകരണം.
Content Highlights: avneet kaur spotted with cricketer suryakumar yadav his wife at ujjains mahakal temple
Published: 14 Oct 2025, 06:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented