ആതിഫ് അസ്‌ലമും ഭാര്യ സാറയും | Photo: instagram/ atif aslam
ഗായകന്‍ ആതിഫ് അസ്‌ലമിനും ഭാര്യ സാറ ഭര്‍വാനയ്ക്കും മൂന്നാമത്തെ കുഞ്ഞ് പിറന്നു. ഹലീമ എന്നാണ് പെണ്‍കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.
അച്ഛനായ സന്തോഷം ആതിഫ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. ഒപ്പം മകളുടെ ചിത്രവും പങ്കുവെച്ചു. 'അവസാനം കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. എന്റെ ഹൃദയത്തിന്റെ രാജ്ഞി ഇതാ എത്തിയിരിക്കുന്നു. കുഞ്ഞും സാറയും സുഖമായിരിക്കുന്നു. ദൈവത്തിന് സ്തുതി' ആതിഫ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇരുവര്‍ക്കും നേരത്തെ രണ്ട് ആണ്‍കുഞ്ഞുങ്ങളുണ്ട്. അഹദ് ആതിഫ്, ആര്യന്‍ അസ്‌ലം എന്നിങ്ങനെയാണ് ആണ്‍കുട്ടികളുടെ പേര്.
2013-ല്‍ ലാഹോറില്‍വെച്ചാണ് ആതിഫും സാറയും വിവാഹിതരാകുന്നത്. നീണ്ട വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 2014 മാര്‍ച്ചില്‍ ആദ്യ കുഞ്ഞ് അഹദ് ആതിഫ് ജനിച്ചു. 2019-ല്‍ രണ്ടാമത്തെ കുഞ്ഞ് ആര്യന്‍ അസ്‌ലമും ജനിച്ചു.
Content Highlights: atif aslam and wife sarah welcome daughter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..