
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ആശാ ശരതിന്റേയും ബിസിനസുകാരൻ ശരതിന്റേയും ഇളയ മകൾ കീർത്തനയുടെ വിവാഹനിശ്ചയം. ഇതിന് പിന്നാലെ ചടങ്ങിൽ നിന്നുള്ള മനോഹരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആശാ ശരതിന്റെ മൂത്ത മകൾ ഉത്തര. വിവാഹനിശ്ചയത്തിന് കുടുംബാംഗങ്ങൾ ഡാൻസ് കളിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്.
'സഹോദരിയുടെ വിവാഹ നിശ്ചയത്തിന് അവൾക്ക് സർപ്രൈസ് നൽകിയപ്പോൾ' എന്ന ക്യാപ്ഷനോടെയാണ് ഉത്തര വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഉത്തരയും ഭർത്താവ് ആദിത്യയും ഡാൻസ് കളിക്കുന്നത് വീഡിയോയിൽ കാണാം. വേദിയിൽ നിന്ന് കീർത്തനയും പ്രതിശ്രുത വരൻ അഖിലും കൈയ്യടിച്ചുകൊണ്ട് ഡാൻസ് ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്. 22 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഒട്ടേറെപ്പേർ അഭിനന്ദിച്ച് കമന്റും ചെയ്തിട്ടുണ്ട്.
കൊച്ചിയിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിൽ സിനിമാരംഗത്തെ ഒട്ടേറെപ്പേർ പങ്കെടുത്തു. സുരേഷ് ഗോപി, ദിലീപ്, സിദ്ദീഖ്, ജയറാം, ലാൽ, ആന്റണി പെരുമ്പാവൂർ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ചടങ്ങിനെത്തി. കീർത്തന കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്ന് സിന്തറ്റിക് ബയോളജിയിൽ ബിരുദം നേടിയിട്ടുണ്ട്.
Content Highlights: Asha Sharath's daughter Keerthana got engaged in a star-studded event in Kochi., Elder sister Uthara Sharath shared a viral dance performance video., Celebrities like Suresh Gopi, Dileep, and Jayaram attended the ceremony., Keerthana is a Synthetic Biology graduate from Western University, Canada.
Published: 04 Jun 2026, 09:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented