മകൾ ഖുഷിയുടെ 14-ാം പിറന്നാൾ ആഘോഷിച്ച് നടിയും അവതാരകയുമായ ആര്യ. ഫോറസ്റ്റ് തീമിൽ ഒരുക്കിയ പിറന്നാളാഘോഷത്തിൽ പുലിത്തോലിനോട് സാമ്യമുള്ള ഔട്ട്ഫിറ്റുകൾ അണിഞ്ഞാണ് അതിഥികൾ എത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ആര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ആര്യയും ഡിജെ ആയ സിബിൻ ബെഞ്ചമിനും തമ്മിലുള്ള വിവാഹത്തിന് ശേഷമുള്ള ഖുഷിയുടെ ആദ്യത്തെ പിറന്നാൾ എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ആഘോഷത്തിനിടെ ഏറെ വൈകാരികമായാണ് ആര്യ സംസാരിച്ചത്. എല്ലാ പ്രതിസന്ധികളിലും അമ്മയുടെ കരങ്ങൾ പിടിച്ച് കൂടുതൽ ശക്തി പകർന്ന കുഞ്ഞു കരങ്ങൾക്ക് ഇന്ന് 14 വയസ്സ് പൂർത്തിയായെന്നും താൻ ഒരിക്കലും ഒരു നല്ല അമ്മയായിരിക്കില്ലെന്നും പക്ഷേ ഓരോ നിമിഷവും നല്ലൊരു അമ്മയാകാൻ ശ്രമിക്കുന്നുണ്ടെന്ന് നീ അറിയണമെന്നും ആര്യ പറഞ്ഞു.
'ഒരു നല്ല കുട്ടിയായി വളരുന്നതിൽ അച്ഛനും അമ്മയ്ക്കും അത്രയധികം അഭിമാനമുണ്ട്. നിരുപാധികമായി ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു. ഞങ്ങളേയും ഞങ്ങളുടെ മുഴുവൻ ലോകത്തേയും നിലനിർത്തുന്ന നിനക്ക് ജന്മദിനാശംസകൾ.' -ആര്യ കൂട്ടിച്ചേർത്തു.
ആര്യയുടെ ആദ്യ വിവാഹബന്ധത്തിലെ മകളാണ് ഖുഷി. നടി അർച്ചനാ സുശീലന്റെ സഹോദരൻ രോഹിത് സുശീലാണ് ആര്യയുടെ ആദ്യ ഭർത്താവ്. ഇരുവരും വിവാഹമോചിതരായെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഖുഷിക്ക് രോഹിതും പിറന്നാൾ ആശംസകൾ നേർന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ആര്യയും സിബിനും വിവാഹിതരായത്. സിബിന്റേയും രണ്ടാം വിവാഹമാണിത്.
Content Highlights: arya badais daughter khushis birthday celebration
Published: 21 Feb 2026, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented