
ഏറെ ആരാധകരുള്ള താരജോഡികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും. 2017 ഡിസംബര്‍ 11-ന് ഇറ്റലിയില്‍ നടന്ന ചടങ്ങിലാണ് ഇരുവരും ഒന്നിച്ചത്. ആറു വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ കോലിക്കും അനുഷ്‌കയ്ക്കും രണ്ട് കുഞ്ഞുങ്ങള്‍ പിറന്നു. മൂന്നു വയസുകാരി വാമികയും മൂന്ന് മാസം പ്രായമുള്ള അകായിയും.
ഇപ്പോഴിതാ അനുഷ്‌കയുടെ 36-ാം പിറന്നാളിന് മനോഹരമായൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് കോലി. 'നിന്നെ കണ്ടെത്തിയിരുന്നില്ലെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടമായേനെ. പ്രണയിനിക്ക് പിറന്നാള്‍ ആശംസകള്‍. ഞങ്ങളുടെ വെളിച്ചമാണ് നീ. ഞങ്ങള്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു.' അനുഷ്‌കയ്‌ക്കൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങള്‍ക്കൊപ്പം കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Also Read
ബെംഗളൂരുവിലെ റസ്റ്ററന്റിലാണ് അനുഷ്‌കയുടെ പിറന്നാള്‍ ആഘോഷം നടന്നത്. ഡിന്നര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കോലിയും അനുഷ്‌കയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു. ഷെഫ് മനു ചന്ദ്രയും ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലെ സഹതാരങ്ങളായ ഫാഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാക്‌സ്‌വെല്ലിന്റെ ഭാര്യ വിനി രാമന്‍ എന്നിവരെയെല്ലാം ചിത്രങ്ങളില്‍ കാണാം.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് രണ്ട് മാസത്തെ അവധിയെടുത്ത ശേഷമാണ് കോലി ബെംഗളൂരു ടീമിനൊപ്പം ചേര്‍ന്നത്. അനുഷ്‌കയുടെ പ്രസവവും കുഞ്ഞിന്റെ പരിചരണവുമായെല്ലാം ബന്ധപ്പെട്ടാണ് കോലി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്നത്. ആ സമയത്ത് കുടുംബത്തോടൊപ്പം താരം വിദേശത്തായിരുന്നു. ലണ്ടനിലായിരുന്നുവെന്നാണ് സൂചന.
ഐപിഎല്ലില്‍ പഞ്ചാബിനെതിരായ മത്സരശേഷം ഈ അജ്ഞാത വാസത്തെ കുറിച്ച് കോലിയോട് അവതാരകന്‍ ഹര്‍ഷ ഭോഗ്ലെ ചോദിച്ചിരുന്നു. ആരും തിരിച്ചറിയാത്ത സ്ഥലത്തായിരുന്നു താനും കുടുംബവും താമസിച്ചിരുന്നതെന്നാണ് കോലി മറുപടി നല്‍കിയത്. 'ഞങ്ങള്‍ നാട്ടിലില്ലായിരുന്നു. ആരും തിരിച്ചറിയാത്ത ഒരു സ്ഥലത്തായിരുന്നു ഞങ്ങള്‍. ഒരു കുടുംബമെന്ന നിലയില്‍ ഒരുമിച്ച് സമയം ചെലവഴിക്കുകയും രണ്ട് മാസത്തേക്ക് സാധാരണ ജീവിതം നയിക്കുകയും ചെയ്തു. അതൊരു അതിശയകരമായ അനുഭവമായിരുന്നു.'കോലി പറയുന്നു.
ആരും തിരിച്ചറിയാതെ റോഡിലൂടെയെല്ലാം സാധാരണക്കാരനായി നടന്നു. ആരും തന്റെ പേര് വിളിച്ച് പിന്നാലെ വന്നില്ല. അതുകൊണ്ടുതന്നെ മടങ്ങിയെത്തിയപ്പോള്‍ ബഹളങ്ങളും ആരവങ്ങളും അരോചകമുണ്ടാക്കിയെന്നും ആരാധകരെ ശ്രദ്ധിക്കാന്‍ പറ്റിയില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഫെബ്രുവരി 20-നാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷവാര്‍ത്ത കോലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഫെബ്രുവരി 15-നാണ് കോലിക്കും അനുഷ്‌കയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.
Content Highlights: anushka sharmas birthday dinner with virat kohli
Published: 04 May 2024, 11:23 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented