
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും ഇതുവരെ മകള്‍ വാമികയുടെ മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജനിച്ച അന്നു മുതല്‍ മകളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ ഇരുവരും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരോട് അനുഷക ദേഷ്യപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
മകളുമൊത്ത് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അനുഷ്‌കയും കോലിയും. സ്‌ട്രോളറില്‍ ഇരിക്കുന്ന മകളുടെ ചിത്രം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട അനുഷ്‌ക ദേഷ്യത്തോടെ അരുതെന്ന് ആംഗ്യം കാണിക്കുകയായിരുന്നു. വാമികയുടെ ചിത്രമല്ല എടുക്കുന്നതെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മകളെ കാറിലേക്ക് മാറ്റിയശേഷം ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുകയം ചെയ്തു.
2021 ജനുവരി 11-നാണ് വാമിക ജനിച്ചത്. മകളുടെ സ്വകാര്യതയെ തങ്ങള്‍ മാനിക്കുന്നുവെന്നും സോഷ്യല്‍ മീഡിയ എന്താണെന്ന് മനസിലാക്കുന്ന കാലംവരെ മകളെ അതില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്നും കോലി നേരത്തെ വ്യക്തമാക്കിയിരുന്നു. മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നില്ല. എപ്പോഴും മുഖം തിരിഞ്ഞിരിക്കുന്ന വാമികയുടെ ചിത്രങ്ങളാണ് കോലിയും അനുഷ്‌കയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത്.
Content Highlights: angry anushka sharma slams paps for taking vamikas pictures
Published: 08 Oct 2022, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented