പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് ആഞ്ജലീന ജോളി. എന്നാല്‍ ഷോയില്‍ ചെരുപ്പ് ധരിക്കാതെയാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇത് പുതിയ ഫാഷന്‍ സ്റ്റേറ്റ്‌മെന്റാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

To advertise here,

കറുത്ത നിറത്തിലുള്ള മെര്‍മെയ്ഡ് ഗൗണണിഞ്ഞാണ് താരം ഷോയിലെത്തിയത്. എന്നാല്‍ ചെരുപ്പ് ധരിച്ചിരുന്നില്ല. എന്താണ് ചെരുപ്പ് ധരിക്കാഞ്ഞത് മറന്നതാണോ എന്ന് തമാശയായി അവതാരകന്‍ ചോദിച്ചു. തന്റെ കാല്‍വിരലൊടിഞ്ഞുവെന്നും ധരിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത ഒരു ചെരുപ്പ് കണ്ടെത്താന്‍ താന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അവസാനം ചെരുപ്പ് ധരിക്കാതെ എത്താമെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് ആഞ്ജലീന പറഞ്ഞു.

പുതിയ ചിത്രമായ മരിയയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് പത്തുവർഷത്തിനു ശേഷം ആഞ്ജലീന ടെലിവിഷൻ പരിപാടിയിലെത്തിയത്.