ഇൻസ്റ്റഗ്രാമിൽ കൂട്ടുകാരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി അനാർക്കലി മരക്കാർ. കൂട്ടുകാരനെ ചേർത്തിപിടിച്ച് സന്തോഷത്തോടെ നിൽക്കുന്ന ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം 'അവൻ ഇതിനെ ക്രിഞ്ച് എന്ന് വിളിക്കുന്നു, ഞാൻ ഇതിനെ സ്‌നേഹമെന്നും' എന്ന് കുറിച്ചിട്ടുണ്ട്.

To advertise here,

ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഈ കൂട്ടുകാരൻ ആരാണെന്ന തരത്തിൽ കമന്റ് ചെയ്തത്. നിങ്ങൾ തമ്മിൽ പ്രണയമാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. പ്രണയത്തിന്റെ ഭാഗമാണ് ക്രിഞ്ച് എന്നും ചിലർ കുറിച്ചിട്ടുണ്ട്.

നേരത്തേയും പ്രിയപ്പെട്ട സുഹൃത്തിന് പിറന്നാൾ ആശംസ നേർന്ന് അനാർക്കലി ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഏഴ് വർഷമായി കൂടെയുള്ള സുഹൃത്ത് അമീൻ ബാരിഫിനാണ് നടി ആശംസ നേർന്നത്. 'നീ ഏഴ് പിറന്നാളുകൾ എന്നോടൊപ്പം വിജയകരമായി പിന്നിട്ടിരിക്കുന്നു. ഞാൻ നിന്നെ സ്‌നേഹിക്കുന്നു' എന്നാണ് അന്ന് അനാർക്കലി കുറിച്ചത്. അമീനൊപ്പമുള്ള ചിത്രങ്ങളും ഒരു ട്രെയ്ൻ യാത്രയുടെ പെയ്ന്റിങ്ങും അതിനൊപ്പം പങ്കുവെച്ചിരുന്നു.