പ്രണയബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം പലരേയും പല തരത്തിലാണ് ബാധിക്കുക. ചിലർ അതിൽ നിന്ന് പെട്ടെന്ന് പുറത്തുകടക്കുമ്പോൾ മറ്റുചിലർ കൂടുതൽ സമയമെടുക്കും. നടി അനന്യ പാണ്ഡെയും ഇത്തരത്തിൽ വലിയ ഹൃദയവേദനയിലൂടെ കടന്നുപോയിരുന്നു. എങ്ങനെയാണ് താൻ ബ്രേക്കപ്പിനെ നേരിട്ടതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അവർ തുറന്നുപറയുകയും ചെയ്തു.
'ഞാൻ കരയും, ഞാൻ ഐസ്‌ക്രീം കഴിക്കും, അരിജിത് സിങ്ങിന്റെ സങ്കടം നിറഞ്ഞ പാട്ടുകൾ കേൾക്കും, പിന്നെ കുറച്ചുകഴിഞ്ഞ് ഞാൻ അത് മറക്കും' എന്ന് അനന്യ അഭിമുഖത്തിൽ പറഞ്ഞു. മുൻ ബന്ധങ്ങളിൽ നിന്നുണ്ടായ തിരിച്ചറിവിനെ കുറിച്ചും അനന്യ സംസാരിച്ചു. ''മുൻ ബന്ധങ്ങളിൽ, മറ്റൊരാൾ എന്നെക്കാൾ തിളങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നെത്തന്നെ താഴ്ത്തിക്കെട്ടുകയോ ചെറുതാക്കുകയോ ചെയ്യുന്നതിലൂടെ, ഞാൻ എന്നെത്തന്നെ വളരെയധികം മാറ്റുകയും മറ്റൊരാളെപ്പോലെയാവുകയും ചെയ്തു. മറ്റൊരാൾ എന്നെ മാറ്റാൻ അനുവദിക്കുകയോ എന്നെ അത്രയധികം സ്വാധീനിക്കാൻ അനുവദിക്കുകയോ ചെയ്യരുതെന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.'-അനന്യ വ്യക്തമാക്കി.
പ്രണയബന്ധങ്ങളെക്കുറിച്ച് കൂടുതൽ പക്വമായ ധാരണ വികസിപ്പിക്കാൻ വ്യക്തിപരമായ ഇടം എങ്ങനെ സഹായിച്ചുവെന്നും അവർ സംസാരിച്ചു. അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും പ്രണയത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ട് വർഷത്തെ ബന്ധത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു.
Content Highlights: Ananya Panday shares personal coping mechanisms like crying and listening to Arijit Singh music., Importance of maintaining individuality and personal space in romantic relationships., Reflections on past relationship patterns and the growth gained from living alone.,
Published: 02 May 2026, 04:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented